കർക്കടകക്കഞ്ഞിയുടെ രുചിയും മാഹാത്മ്യവും പകർന്ന് വിദ്യാലയത്തിലെ പൂർവ അദ്ധ്യാപകൻ
ഉദിനൂർ സെൻട്രൽ എ യു പി സ്‌കൂളിൽ കർക്കടകക്കഞ്ഞിയുടെ മാഹാത്മ്യവും മാധുര്യവും പകർന്ന് നാടിന്റെ സ്വന്തം ഹിന്ദി കുഞ്ഞമ്പു മാഷ് .വൃക്ഷമിത്രഅവാർഡ് ജേതാവും ആയുർവേദ ചികിത്സാരംഗത്ത് പ്രമുഖനുമായ ശ്രീ കൃഷ്ണപ്രസാദിന്റെ പാചക വിധിപ്രകാരമാണ് മരുന്നും മധുരവും ചേർത്ത പായസക്കൂട്ട് തയ്യാറാക്കി നൽകിയത്.
ആയുർവേദ വിധിപ്രകാരം കർക്കടകമാസം മനുഷ്യ ശരീരത്തിലെ ശാരീരിക ദൗർബല്യങ്ങൾ പുറത്തുവരുന്ന കാലമാണ് .ആമാശയത്തിൽ അടിഞ്ഞുകൂടിയ വിഷപദാർത്ഥങ്ങൾ പല രോഗങ്ങളായി പുറത്തുവരും.ഇതിനെ പ്രതിരോധിക്കാൻ പല മാർ ഗങ്ങളും പഴയ കാലത്തുതന്നെ ആചാര്യൻ മാർ കണ്ടെത്തിയിരുന്നു.മാറിവന്ന ജീവിത ചര്യകൾ നമ്മെ ഇതിൽ നിന്നും പാടെ അകറ്റിയതിൻറെ ഫലമായി പലവിധ ജീവിത ശൈലീരോഗങ്ങൾ പിടികൂടി .ഇത് തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കർക്കടകത്തിലെ ഔഷധസേവ പ്രോത്സാഹിപ്പിക്കുന്നതിനായി ഔഷധക്കഞ്ഞി തയ്യാറാക്കിയത്.ഉണക്കലരി, ചെറുപയർ പരിപ്പ് , ഗോതമ്പ് , ആശാളി , ചതുപ്പ ,ജാതിപത്രി ,അയമോദകം , ഉലുവ , ജീരകം , പേരും ജീരകം ,ശർക്കര , തേങ്ങാപ്പാൽ ഇവ ചേർത്ത് തയ്യാറാക്കിയ പായസക്കൂട്ട് വ്യത്യസ്ത രുചിക്കൂട്ടായി കുട്ടികൾ ആസ്വദിച്ചു.