Tuesday 1 December 2015

ക്ളാസില്‍ ഗംഭിര സദ്യ  
                     പഠന പ്രവര്‍ത്തനത്തിന്റെ ഭാഗമായി ക്ളാസില്‍ ഒരുക്കിയ സദ്യ 

കലോത്സവം ഉജ്ജ്വല വിജയം 

ചെരുവത്തൂര്‍ ഉപജില്ല കലോത്സവത്തില്‍  എല്‍ പി , യു പി ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ ഉദിനൂര്‍ സെന്‍ട്രല്‍ എയുപി സ്ക്കളിലെ പ്രതിഭകള്‍ക്ക് അദ്ധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും കൂടി അനുമോദിച്ചു .

Tuesday 27 October 2015

വയലാര്‍ അനുസ്മരണം 

 "ഈ മനോഹരതീരത്ത് തരുമോ 
ഇനിയൊരു ജന്മം കൂടി 
എനിക്കിനിയൊരു ജന്മം കൂടി"

                സത്യത്തിന്റേയും സൗന്ദര്യത്തിന്റെയും ലോകം തേ‌ടി ഈ മനോഹരതീരത്ത് അലഞ്ഞു നടന്ന കവി ഹൃദയം . കവിതയു‌ടെ ആത്മാവിലേക്ക്  സംഗീതത്തേയും , ഗാനങ്ങളുടെ ഹൃദയത്തിതലേക്ക് കവിതയേയും ആവാഹിച്ച കാവ്യഗന്ധര്‍വ്വന് പ്രണാമം .
         ദേവനന്ദനന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍  പിലിക്കോട് ജിയുപി സ്ക്കൂള്‍ അധ്യാപകനായ സദാനന്ദന്‍ മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം നടത്തി . ഗോപിക സ്വാഗതവും ജീവസ് നന്ദിയും പറഞ്ഞു .


Friday 21 August 2015

ഓണാഘോഷം

                 ഓണാഘോഷം  വിവിധ പരിപാടികളോടെ ആഘോഷിച്ചു . 

 
 

നാട്ടറിവ്

           വനമിത്ര അവാര്‍ഡ് ജേതാവും നാട്ടുവൈദ്യനുമായ കൃഷ്ണപ്രസാദ് ഔഷധസസ്യങ്ങളെകുറിച്ചും നാടന്‍ ചികിത്സയെ കുറിച്ചും കുട്ടികള്‍ക്ക്  ക്ളാസ് എടുത്തു. ചടങ്ങില്‍ പിടിഎ  പ്രസിഡണ്ട് കെ സുരേഷ്കുമാര്‍ അധ്യക്ഷം വഹിച്ചു.

Sunday 16 August 2015

വാര്‍ഷിക സ്കൗട്ട് ക്യാമ്പ്

      ഉദിനൂര്‍ സെന്‍ട്രല്‍ എ യു പി സ്ക്കൂള്‍ സ്കൗട്ട് യൂണിറ്റിന്റെ നേതൃത്വത്തില്‍ കുട്ടികളില്‍ നേതൃപാടവം വളര്‍ത്തിയെടുക്കുന്നതിനുവേണ്ടിയുള്ള വാര്‍ഷിക സ്കൗട്ട് ക്യാമ്പ് സംഘടിപ്പിച്ചു . സ്ക്കൂള്‍ ഹെഡ് മാസ്റ്റര്‍ വി ഹരിദാസ് മാസ്റ്ററുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ പി ടി എ പ്രസിഡന്റ് കെ സുരേഷ് കുമാര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു . സീനിയര്‍ അസിസ്റ്റന്റ് വി ശിവദാസ് , DOC ഭാസ്ക്കരന്‍ വി കെ , ഡോ ലളിതാംബിക എന്നിവര്‍ ആശംസകളര്‍പ്പിച്ചു. കെ കെ ജാനകി സ്വാഗതവും കെ ശ്രീധരന്‍ നമ്പൂതിരി നന്ദിയും രേഖപ്പെടുത്തി .ക്യാമ്പിന് DOC ഭാസ്ക്കരന്‍ വി കെ , ലോക്കല്‍ അസോസിയേഷന്‍ സെക്രട്ടറി മനോജ്കുമാര്‍ , ട്രയിനിംഗ് കൗണ്‍സിലര്‍ വാസുദേവന്‍ എന്നിവര്‍ നേതൃത്വം നല്‍കി .
 
 

Saturday 15 August 2015

സ്വാതന്ത്ര്യദിനാഘോഷം

          മാ തുജേ സലാം..... വന്ദേ മാതരം ..... ശീലുകള്‍ ഉയര്‍ന്നപ്പോള്‍ നൂറുകണക്കിന് ത്രിവര്‍ണ്ണ പതാകകള്‍ നീലാകാശത്തില്‍ അലമാലകള്‍ തീര്‍ത്തുകൊണ്ട് അറുപത്തിയൊമ്പതാം സ്വാതന്ത്ര്യ ദിനം ഉദിനൂര്‍ സെന്‍ട്രല്‍ എയു പി സ്കൂളിന്റെ വിശാലമായ മൈതാനത്തെ പുളകമണിയിച്ചു കൊണ്ട് കടന്നുപോയി.നാടക കലാകാരന്‍ സുരഭി ഈയ്യക്കാട് സംവിധാനം നിര്‍വ്വഹിച്ച് ,എഴുന്നൂറിലധികം കുട്ടികള്‍ ത്രിവര്‍ണ്ണ പതാകയുമേന്തി കുങ്കുമം , വെള്ള ,ചുവപ്പ് തൊപ്പികളണിഞ്ഞ് ഇന്ത്യയുടെ ഭൂപടത്തിന്റെ ആകൃതിയില്‍ അണിനിരന്നു. സ്കൗട്ട് & ഗൈഡ് സ് കുട്ടികള്‍ ഇരുപത്തിനാല് ആരക്കാലുകളുള്ള അശോകചക്രത്തിന്റെ മാതൃക തീര്‍ത്തു .നടുവില്‍ ത്രിവര്‍ണ്ണ പതാകയുമേന്തി ഭാരതാംബയും . മഴ പെയ്തൊഴിഞ്ഞ മാനം സാക്ഷിയായി ദേശഭക്തി തുളുമ്പുന്ന ഗാനങ്ങളുടെ പശ്ചാത്തലത്തില്‍ അരങ്ങേറിയ സ്വാതന്ത്ര്യ ദിന പരിപാടികള്‍ക്ക്‌ വലിയൊരു ജനാവലി ദൃക്സാക്ഷികളായി .
        പടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ വിവിധ എന്‍ഡോവ്മെന്റുകള്‍ വിതരണം ചെയ്തു. ഹെഡ് മാസ്റ്റര്‍ വി ഹരിദാസ് സ്വതന്ത്ര്യദിനപ്രഭാഷണം നടത്തി .പി ടി എ പ്രസിഡണ്ട് പി സുരേഷ് കുമാര്‍ ചടങ്ങില്‍ അധ്യക്ഷം വഹിച്ചു .                   

Saturday 1 August 2015

സ്നേഹത്തണൽ ക്വിസ്‌

                       കേരളകൗമുദിയുടെയും  കേരള  ഫോകലോർ  അക്കാദമിയുടെയും     ബിആർസി ചെരുവത്തുരിന്റെയും സംയുക്താഭിമുഖ്യത്തിൽ  നടത്തിയ സ്നേഹത്തണൽ  ക്വിസ്‌  മത്സരത്തിൽ  വിജയികളായവർക്കുള്ള  സമ്മാനദാനം ഉപജില്ല കോഡിനേറ്റർ  കെ എം അനിൽകുമാർ  നിർവഹിച്ചു . ചടങ്ങിൽ   കേ രളകൗമുദി സർക്കുലേഷൻ മാനേജർ  പ്രശാന്ത് ,  ബിആർസി  ട്രെയിനർ  ശുഭ  എന്നിവർ  പങ്കെടുത്തു. ഹെഡ്മാസ്റ്റർ സ്വാഗതം പറഞ്ഞു .
 

എല്ലാ വിദ്യാർഥികൾക്കും സൗജന്യയൂനിഫോം നല്കുക



               പി എൽ  - ബി പി എൽ  എന്ന വേർതിരിവില്ലാതെ എല്ലാ വിദ്യാർഥികൾക്കും സൗജന്യ യൂനിഫോം ലഭ്യമാക്കണം  എന്ന്  ഉദിനൂർ സെൻട്രൽ യു പി സ്കൂൾ അധ്യാപക രക്ഷാകർതൃ  സമിതി വർഷാന്ത പൊതുയോഗം അധികൃതരോട്  ആവശ്യപ്പെട്ടുകൂടാതെ ചെറുവത്തൂർ , പടന്ന , വലിയപറമ്പ പഞ്ചായത്തുകളെ  തൃക്കരിപ്പൂർ , പയ്യന്നൂർ എന്നീ സ്ഥലങ്ങളുമായി ബന്ധിപ്പിക്കുന്ന ഉദിനൂർ റെയിൽവേ ഗേറ്റിന്റെ മേൽപ്പാലം പണി എത്രയും പെട്ടെന്ന് ആരംഭിക്കണമെന്നും  ബന്ധപ്പെട്ട അധികാരികളോട് യോഗം ആവശ്യപ്പെട്ടു.
                     ഭാരവാഹികളായി   പി സുരേഷ് കുമാർ (പ്രസിഡണ്ട് ) , കെ രമേശൻ (വൈ.പ്രസിഡണ്ട് ) പി സിന്ധു ( മദർ പി ടി   പ്രസിഡണ്ട് ) , വി ഹരിദാസ്  ( സെക്രട്ടറി ) എന്നിവരെ തെരഞ്ഞെടുത്തു

Thursday 16 July 2015

മൈലാഞ്ചിയുടെ മൊഞ്ചും ഇശലിന്റെ മാധുര്യവും

  വ്രതശുദ്ധിയുടെയും ആത്മ സംസ്കരണത്തിന്റെയും നാളുകള്‍ അവസാനിക്കാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ ഉദിനൂര്‍ സെന്‍ട്രല്‍ എ യു പി സ്കൂളില്‍ ഇശലിന്റെ മാധുര്യത്തോടൊപ്പം മൈലാഞ്ചിയുടെ മൊഞ്ചും.മതത്തിന്റെ മതില്‍ക്കെട്ടുകള്‍ ക്കപ്പുറം കുഞ്ഞുമനസ്സില്‍ മതമൈത്രിയുടെ പുതിയ പാഠങ്ങള്‍ പകര്‍ന്നു നല്കുന്ന വേറിട്ട മത്സരമായി മൈലാഞ്ചിയിടലും മാപ്പിളപ്പാട്ടും.
                മുപ്പത്തിരണ്ടോളം ടീമുകള്‍ മാറ്റുരച്ച മൈലാഞ്ചിയിടല്‍ മത്സരത്തില്‍ ആറാം തരത്തിലെ റഹീന-ഷഹന ടീം ഒന്നും , ഫത്തിമത്ത് റഫ -അഷ് ഫാന ടീം രണ്ടും സ്ഥാനങ്ങള്‍ നേടി . മാപ്പിളപ്പാട്ട് മത്സരത്തില്‍ എല്‍പി വിഭാഗത്തില്‍ ആവണി , ഫാത്തിമ എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയപ്പോള്‍ യു പി വിഭാഗത്തില്‍ നന്ദന ചന്ദ്രന്‍ , സൈഫുദീന്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി .
 

കമ്മ്യൂണിക്കേറ്റീവ് ഇഗ്ലീഷ് ക്ലാസ് ഉദ്ഘാടനവും അനുമോദനവും




Thursday 9 July 2015

കായിക ക്ഷമതയിലും വിദ്യാലയത്തിന് ജില്ലയില്‍ ഒന്നാം സ്ഥാനം

           കേരളത്തിലെ വിദ്യാലയങ്ങളില്‍ അഞ്ചുമുതല്‍ പത്തുവരെയുള്ള ക്ളാസുകളിലെ കുട്ടികളില്‍നടത്തിയ സമ്പൂര്‍ണ്ണ കായികക്ഷമത പരിശോധനയില്‍    ജില്ലയിലെ മികച്ച വിദ്യാലയമായി ഉദിനൂര്‍ സെന്‍ട്രല്‍ എ യു പി സ്ക്കൂളിനെ തിരഞ്ഞെടുത്തു . ജില്ലയിലെ മികച്ച കായികാധ്യാപകനായി സ്ക്കൂളിലെ  വി പി ജയകുമാറിനേയും തെരഞ്ഞെടുത്തു.
സ്ക്കൂളിനുള്ള  ക്യാഷ്അവാര്‍ഡും കായികധ്യാപകനുള്ള 
ട്രോഫിയുംസംസ്ഥാനസ്പോര്‍ട്സ് കൗണ്‍സില്‍ 
സെക്രട്ടറിയില്‍ നിന്നും വി പി ജയകുമാര്‍ 
ഏറ്റുവാങ്ങുന്നു.

Friday 3 July 2015

ബഷീര്‍ കഥാപാത്രങ്ങള്‍ക്ക് വേദിയില്‍ പുനര്‍ജനി


            ബഷീര്‍ അനുസ്മരണത്തിന്റെ ഭാഗമായി ഉദിനൂര്‍ സെന്‍ട്രല്‍ എ യു പി സ്കൂളിലാണു ബഷീര്‍ കഥാപാത്രങ്ങ ലള്‍ക്ക് വേദിയില്‍ പുനര്‍ജ്ജന്മം നല്‍കിയത് തങ്ങള്‍ കേട്ടും വായിച്ചും അടുത്തറിഞ്ഞ കഥാപാത്രങ്ങള്‍ ജീവനോടെ മുന്നില്‍ വന്നു നിന്നപ്പോള്‍ കുട്ടികള്‍ക്ക് അത്ഭുതവും അതിലേറെ കൌതുകവും . ഇതെല്ലാം ആസ്വദിച്ചുകൊണ്ട് വേദിയില്‍ സാക്ഷാല്‍ ബഷീറും .ബഷീറിന്റെ കഥാപാത്രങ്ങളായ മജീദ്‌ , സുഹ്റ , സിബിനയുടെ ആട് ,പാത്തുമ്മ , കുഞ്ഞുപാത്തുമ്മ ,മൂക്കന്‍ ,പൊന്‍കുരിശ് തോമ , ആനവാരി രാമന്‍ നായര്‍ എന്നിവരാണ് വേദിയില്‍ അണിനിരന്നത് .
                  അനുസ്മരണ പ്രഭാഷണത്തിനെത്തിയ എഴുത്തുകാരന്‍ കെ ടി ബാബുരാജിനെ സ്വാഗതം ചെയ്തതും കഥാപാത്രങ്ങള്‍ തന്നെ. എല്ലാ കഥാപാത്രങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ട് ഇമ്മിണിബല്യ ഒരു കഥയുണ്ടാക്കാമോ എന്ന പ്രഭാഷകനോട് കുഞ്ഞുപാത്തുമ്മ ചോദിച്ചത് സദസ്സില്‍ കൂട്ടച്ചിരി ഉയര്‍ത്തി .
                 അനുസ്മരണത്തിന്റെ ഭാഗമായി നടന്ന പുസ്തകാസ്വാദന ക്കുറിപ്പ്‌ , രചന , ബഷീര്‍ കൃതികളെ അടിസ്ഥാനമാക്കി ക്വിസ്  തുടങ്ങിയ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും ബഷീറും കഥാപാത്രങ്ങളും ചേര്‍ന്ന് നിര്‍വ്വഹിച്ചു . ബഷീറായി അഭിനവും , പത്തുമ്മയായി ജാഹ് ന്‍വിയും ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്ന് എന്ന നോവലിലെ കുഞ്ഞു പാത്തുമ്മയായി ഗോപികയും , വിശ്വവിഖ്യാതമായ മൂക്കിലെ മൂക്കനായി അമിത്തും , ആനവാരിയും പൊന്‍ കുരിശും എന്ന നോവലിലെ രാമന്‍ നായരായി ആകാശും , തോമയായി ദേവനന്ദനനും വേഷമിട്ടു.  ബഷീര്‍ പുസ്തക പ്രദര്‍ശനവും നടന്നു. 
കെ ടി ബാബുരാജ് അനുസ്മരണ പ്രഭാഷണം

Monday 29 June 2015

വിദ്യാലയത്തില്‍ മനോരമയുടെ നല്ല പാഠം
കെ എന്‍ വാസുദേവന്‍ നായര്‍ ദേവദത്തന് നല്‍കി ഉദ്ഘാടനം ചെയ്യുന്നു .

Saturday 27 June 2015

മാധ്യമ ശില്പശാല

     പത്ര ദൃശ്യ മാധ്യമങ്ങല്‍ക്ക് വളരെയധികം പ്രാധാന്യമുള്ള സമൂഹത്തില്‍ മാധ്യമ അവബോധം കുട്ടികള്‍ക്ക് ആവശ്യമാണെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ സ്ക്കൂളില്‍ മാധ്യമ ശില്പശാല നടന്നു . ശില്പശാലയുടെ ഉദ്ഘാടനം പടന്ന ഗ്രാമപഞ്ചായത്ത് വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ കെ പി കൃഷ്ണന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു .ക്യാമ്പില്‍ 50 കുട്ടികള്‍ പങ്കെടുത്തു .ശില്പശാലയ്ക്ക് മാധ്യമപ്രവര്‍ത്തകരായ ശ്രീ വിനയന്‍ പിലിക്കോട് ,വിജിന്‍ദാസ് കിനാത്തില്‍ എന്നിവര്‍ നേതൃത്വംനല്കി .
 

Friday 26 June 2015

ഫര്‍ണിച്ചര്‍ വിതരണം

     പടന്ന ഗ്രാമപഞ്ചായത്ത് 2014-15 വാര്‍ഷിക പദ്ധതിപ്രകാരം പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക്  നല്‍കുന്ന ഫര്‍ണിച്ചറിന്റെ  വിതരണോല്‍ഘാടനം പടന്ന ഗ്രാമ പഞ്ചായത്ത് വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ പി കൃഷ്ണന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു . ചടങ്ങില്‍ ഹെഡ് മാസ്റ്റര്‍ വി ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു .
 
പുരാവസ്തുസന്ദര്‍ശനം
      അഞ്ചാംതരം സാമൂഹ്യ ശാസ്ത്രത്തിലെ ചരിത്രത്തിലേക്ക് എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് ചരിത്രാന്വേഷണത്തിലൂടെ വിവരങ്ങള്‍ കണ്ടെത്താനായി കുട്ടികള്‍ ഉദിനൂര്‍ ശ്രീ ക്ഷേത്രപാലക ക്ഷേത്രത്തിലെ കൊട്ടാരം സന്ദര്‍ശിച്ചു .റിട്ടയേഡ് അധ്യാപകനായ ശ്രീ കെ വി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ കുട്ടികള്‍ക്ക് കൊട്ടാരത്തിന്റെ ചരിത്രം വിശദീകരിച്ചു . 
സാക്ഷരം  രണ്ടാം ഘട്ടം ആരംഭിച്ചു 
              മലയാളത്തില്‍ എഴുതാനും വായിക്കാനും  പ്രയാസം നേരിടുന്ന കുട്ടികളെ മറ്റു കുട്ടികളുടെ നിലവാരത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരുന്നതിനായി  സാക്ഷരം രണ്ടാം ഘട്ടം ആരംഭിച്ചു  .   സ്ക്കൂളിലെ മുഴുവന്‍ കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തിയ പ്രീ ടെസ്റ്റിലൂടെയാണ് കുട്ടികളെ കണ്ടത്തിയത് .