Monday 4 December 2017

ജില്ല കലോത്സവം
 റവന്യൂ ജില്ല കലോത്സവത്തില്‍ യു പി വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടി  ഉദിനൂര്‍ സെന്ട്രല്‍   മികച്ച വിദ്യാലയത്തിന് അര്‍ഹതനേടി .


Sunday 3 December 2017

ഹരിതോത്സവം 
കൃഷി വകുപ്പുമായി സഹകരിച്ച് കൊണ്ട് വിദ്യാലയത്തിൽ പച്ചക്കറിത്തോട്ടം. ഈ പദ്ധതിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട പടന്ന പഞ്ചായത്ത് പ്രസിഡണ്ട് പി.സി ഫൗസിയ 30-11-2017 ന് നിർവ്വഹിച്ചു. വാർഡ് മെമ്പർ ശ്രീമതി ഒ.ബീന അദ്ധ്യക്ഷത വഹിച്ചു.

Thursday 30 November 2017

     
                 വായനയുടെ പുതിയമാനങ്ങൾ  തേടി സർഗ്ഗവസന്തം

വായിച്ചാൽ വളരും

വായിച്ചില്ലെങ്കിൽ വളയും

എന്ന കുഞ്ഞുണ്ണിക്കവിതയുടെ അർത്ഥവ്യാപ്തി വിളിച്ചോതിക്കൊണ്ട് ഉദിനൂർ സെൻട്രൽ എ.യു.പി. സ്കൂളിൽ ആരംഭിച്ച സർഗവസന്തം പരിപാടി വൻവിജയത്തിലേക്ക്.  കേരളപ്പിറവി ദിനമായ നവമ്പർ 1 ന് വിദ്യാലയത്തിൽ ആരംഭിച്ച സർഗവസന്തം പരിപാടി നവമ്പർ 14 ന് സമാപിക്കും.
മടിക്കൈ ഗവ. യു.പി. സ്കൂൾ ഹെഡ്മാസ്റ്റർ എം. കെ. ഗോപകുമാർ കുട്ടികൾ തയ്യാറാക്കിയ പതിപ്പുകളുടേയും മലയാളം ക്ലബ് തയാറാക്കിയ മലയാളത്തനിമ കുഞ്ഞുമാസികയുടെയും  പ്രകാശനം നിർവഹിക്കും. കുട്ടികളുടെ   നേതൃത്വത്തിലാണ്  മലയാളത്തനിമ മാസികയുടെ പ്രവർത്തനങ്ങൾ നടക്കുന്നത്. മാസികയുടെ പത്രാധിപസമതി അംഗങ്ങളായി പ്രവർത്തിക്കുന്നതും കുട്ടികള്‍  തന്നെ. സൃഷ്ടികൾ ശേഖരിക്കുക,മാസികയുടെ ലേഔട്ട് തയ്യാറാക്കുക, അനുയോജ്യമായ ചിത്രങ്ങൾ കണ്ടെത്തുക, ചിത്രങ്ങൾക്ക്  നിറം നൽകുക തുടങ്ങിയവയാണ്‌  പത്രാധിപസമിതിയുടെ പ്രധാന ഉത്തരവാദിത്തം.  ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ്സ് വരെയുള്ള കുട്ടികളുടെ  സൃഷ്ടികളുമായാണ് മലയാളത്തനിമ മാസിക പുറത്തിറങ്ങുന്നത്.   നിരൂപകൻ ഇ പി. രാജഗോപാലൻ, നോവലിസ്റ്റ് അംബികാസുതന്‍ മാങ്ങാട്  ഹെഡ് മിസ്ട്രസ് വി.ചന്ദ്രിക എന്നിവർ ഉപദേശ നിർദ്ദേശങ്ങളുമായി ഒപ്പമുണ്ട്. വിദ്യാലയത്തിലെ മലയാളം അധ്യാപികയായ ടി.ബിന്ദു ടീച്ചര്‍ നേതൃത്വം നല്‍കുന്ന സര്‍ഗ വസന്തം പരിപാടിയില്‍, എല്ലാദിവസവും സ്ക്കൂള്‍ അസംബ്ലിയില്‍ ഒരു അധ്യാപകനും ഒരുകുട്ടിയും രു കൃതി വീതം കുട്ടികള്‍ക്ക്  പരിചയപ്പെടുത്തുന്നു.  ഇതുവരെയായി നാല്‍പതോളം വിഖ്യാത കൃതികള്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തിക്കഴിഞ്ഞു. അതോടൊപ്പം, വായിച്ച പുസ്തകങ്ങളുടെ അസ്വാദനകുറിപ്പും കുട്ടികള്‍ തയ്യാറാക്കുന്നു. വയനാകുറിപ്പുകളുടെ ഏറ്റവും നല്ല പതിപ്പിന് സമാപനസമ്മേളനത്തില്‍ സമ്മാനം നല്‍കും. നല്ല വായനയും സമൂഹവും എന്ന വിഷയത്തില്‍ രക്ഷിതാക്കൾക്കായി   പ്രബന്ധരചനാ മത്സരവും സംഘടിപ്പിച്ചു.  ഇതിൽ ജയശ്രീ പി പി ചന്തേര ഒന്നാം സ്ഥാഹവും സരിത ടി വി കിനാത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഈ അക്കാദമിക വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന  'കോർണർ പി.ടി.എ കളും സാഹിത്യസല്ലാപവും' 'എന്റെ വിദ്യാലയത്തിന് ഒരു പുസ്തകഠ തുടങ്ങിയ പരിപാടികളും സര്‍ഗവസന്തം പരിപാടിയുടെ ഭാഗമായി പുരോഗമിക്കുന്നു.
ശാസ്ത്രമേള 

ചെറുവത്തൂർ ഉപജില്ല ശാസ്ത്ര ഗണിത ശാസ്ത്ര പ്രവൃത്തി പരിചയമേളയിൽ ഉദിനൂർ സെൻട്രലിന് 

തിളക്കമാർന്ന വിജയം .

ഗണിത ശാസ്ത്രമേളയിൽ

എൽ പി ചാമ്പ്യൻഷിപ്പ്

യു പി ചാമ്പ്യൻഷിപ്പ് 
 
സാമൂഹ്യ ശാസ്ത്രം എൽ പി വിഭാഗം രണ്ടാം സ്ഥാനം 
 
പ്രവൃത്തി പരിചയം എൽ പി വിഭാഗം രണ്ടാം സ്ഥാനം

Monday 13 November 2017

 കലോത്സവം 2017
          ചെറുവത്തർ ഉപജില്ലാ കലോത്സവം വീണ്ടും വിജയത്തിളക്കവുമായി ഉദിനൂർ സെൻട്രൻ AUP സ്ക്കൂൾ..... അനുമോദനങ്ങൾ.....

 കലാകേന്ദ്രം
          ഉദിനൂര്‍ സെന്ട്രല്‍ യു പി സ്ക്കൂളില്‍ ആരംഭിക്കുന്ന കലാകേന്ദ്രത്തിന്റെ ഉദ്ഘാടനം ലേക പ്രശസ്ത നര്‍ത്തകരായ ധനഞ്ജയ ദമ്പതിമാര്‍ നിര്‍വഹിച്ചു .



കോര്‍ണര്‍ പി ടി എ 
         എസ് എസ് എ യുടേയും ബി ആര്‍ സി യുടേയും ഉദിനൂര്‍ സെന്ട്രല്‍ എയു പിസ്ക്കൂളിന്റേയും ആഭിമുഖ്യത്തില്‍ അധ്യാപകരുടേയും രക്ഷിതാക്കളുടേയും കോര്‍ണര്‍ യോഗങ്ങല്‍ നടന്നു .

           പ്രതിഭാകേന്ദ്രം
            ഉദിനൂര്‍ സെന്ട്രല്‍ എയു പി  സ്ക്കൂളിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന പ്രതിഭാകേന്ദ്രത്തിന്റെ ഉദ്ഘാടനം പടന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി സി ഫൗസിയ ഉദ്ഘാടനം ചെയ്തു . ചടങ്ങില്‍  ബി പി ഒ , നാരായണന്‍ മാസ്റ്റര്‍ മുഖ്യാതിഥിയായി പങ്കെടുത്തു.


Tuesday 31 October 2017

അക്ഷരമുറ്റം ക്വിസ് മത്സരം 

          ചെറുവത്തൂര്‍ ഉപജില്ല അക്ഷരമുറ്റം ക്വിസ് മത്സരത്തില്‍ എല്‍ പി വിഭാഗത്തില്‍ ശ്രീനന്ദ് ടി എസ് ഒന്നാം സ്ഥാനവും അര്‍പിത് എം ദിലീപ് രണ്ടാം സ്ഥാനവും  യുപി വിഭാഗത്തില്‍ ദേവിക സി കെ ഒന്നാം സ്ഥാനം നേടി വിദ്യാലയത്തിന്റെ യശസ്സ് വാനോളം ഉയര്‍ത്തി .
വയലാര്‍ അനുസ്മരണം 

        ഉദിനൂര്‍ സെന്ട്രല്‍ എയു പി സ്ക്കൂളില്‍ വയലാര്‍ അനുസ്മരണം വിപുലമായി ആചരിച്ചു . വയലാറിന്റെ കാവ്യലോകത്തെ അനുസ്മരിക്കാന്‍ മണിവീണ എന്നപേരില്‍ കാവ്യാലാപനമത്സരം സംഘടിപ്പിച്ചു.മൂന്നു റൗണ്ടിലായി നടന്ന മത്സരത്തില്‍ നിലാമഴ ഒന്നാം സ്ഥാനവും മിഥുന്‍ലാല്‍ രണ്ടാം സ്ഥാനവും ആവണിചന്ദ്രന്‍ മൂന്നാം സ്ഥാനവും നേടി . സംഗീത അധ്യാപകന്‍  ഈശ്വരന്‍ മാസ്റ്റര്‍ ,ഫോക്ക്‌ലോര്‍ അവാര്‍ഡ് ജേതാവ് പ്രകാശന്‍ മാസ്റ്റര്‍ എന്നിവരാണ് വിധികര്‍ത്താക്കളായി എത്തിയത് .

ശാസ്ത്രമേള 
      ചെറുവത്തൂര്‍ ഉപജില്ല ശാസ്ത്ര മേളയില്‍ എല്‍ പി , യു പി വിഭാഗം ഗണിതശാസ്ത്രമേളയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും യു പി വിഭാഗം ശാസ്ത്രമേളയില്‍ ഒന്നാം സ്ഥാനവും പ്രവൃത്തിപരിചയമേളയില്‍ എല്‍ പി വിഭാഗം മൂന്നാം സ്ഥാനവും നേടി ഉപജില്ലയിലെ മികച്ച വിദ്യാലയമായി .

Sunday 15 October 2017

                            ഗണിതശാസ്ത്ര ക്വിസ് മത്സരം
           ഉപജില്ല ഗണിതശാസ്ത്ര ക്വിസ് മത്സരത്തില്‍ ഉദിനൂര്‍ സെന്ട്രല്‍ എയുപി സ്ക്കൂളിലെ അമല്‍ വി പി ഒന്നാം സ്ഥാനം നേടി .

Thursday 12 October 2017

        ചീമേനി: ചീമേനിയിൽ സമാപിച്ച  61 ആമത് ചെറുവത്തൂർ  ഉപജില്ല കായിക മേളയിൽ മികച്ച പ്രകടനം കാഴ്ചവെച്ച് എൽ പി ,യുപി വിഭാഗങ്ങളിലായി എ യു പി എസ് ഉദിനൂർ സെൻട്രൽ വിജയ കിരീടം ചൂടി.
ഒന്നാം ക്ലാസ് മുതൽ ഹയർ സെക്കണ്ടറി വരെയുള്ള വിദ്യാലയങ്ങൾ മാറ്റുരച്ച മേളയിൽ മെഡൽ നേട്ടങ്ങളുടെ പട്ടികയിൽ ജി.എച്ച്.എസ്.ചീമേനി  ഒന്നാമ തെത്തിയപ്പോൾ   തൊട്ട് പിറകിലായി രണ്ടാം സ്ഥാനം നേടി എ യു പി എസ് ഉദി നൂർ സെൻട്രൽ  തിളക്കമാർന്ന വിജയം കൈവരിച്ചു. 
        നിരവധി ഹയർ സെക്കണ്ടറി സ്കൂളുകളേയും ഹൈസ്കൂളുകളേയും പിന്നിലാക്കിക്കൊണ്ടാണ് ഈ രണ്ടാം സ്ഥാനമെന്നത് വിജയത്തിന്റെ മാറ്റ് പതിന്മടങ്ങാക്കുന്നു .രാവിലെ യും വൈകുന്നേരവുമായി വിദ്യാലയ  മൈതാനത്തെത്തി കുട്ടികളെ കൃത്യമായി പരിശീലിപ്പിക്കുന്ന കായികാദ്ധ്യാപകൻ വി.പി. ജയകുമാറിന്റെ ആത്മാർത്ഥ പരിശ്രമഫലമായാണ് വിദ്യാലയത്തിന് ഈ നേട്ടം കൈവരിക്കാൻകഴിഞ്ഞത്.       

                       

  

Thursday 10 August 2017

                             ഭക്ഷണശാലയുടെ ശിലാസ്ഥാപനം

          ഉദിനൂർ സെൻട്രൽ എ യു പി സ്‌കൂൾ പൂർവ്വവിദ്യാർത്ഥി സംഘടനവിദ്യാലയത്തിൽ നിർമ്മിച്ചുനൽകുന്ന അടുക്കളയുടെയും ഭക്ഷണശാലയുടെയും ശിലാസ്ഥാപനം ബഹുകാസറഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ എ.ജി.സി ബഷീർ നിർവ്വഹിച്ചുചടങ്ങിൽ വച്ച് ഫണ്ട് ശേഖരണത്തിന്റെ ഉദ്ഘാടനം ആദ്യ ഫണ്ട് നൽകിക്കൊണ്ട് സ്‌കൂൾ പൂർവ്വ വിദ്യാർത്ഥിയും പരിയാരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളുമായ ഡോകെ സുധാകരൻ നിർവ്വഹിച്ചുസംഘടന പ്രസിഡണ്ട് ശ്രീ പിവിരാജന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഉദിനൂർ എജ്യുക്കേഷണൽ സൊസൈറ്റി പ്രസിഡണ്ട് ശ്രീ കെഎൻവാസുദേവൻ നായർ പ്രധാനാദ്ധ്യാപിക ശ്രീമതി വിചന്ദ്രിക പി ടി എ പ്രസിഡണ്ട് ശ്രീ പിസുരേഷ്‌കുമാർ എന്നിവർ ആശംസ അർപ്പിച്ച്‌ സംസാരിച്ചുസെക്രട്ടറി ശ്രീ വിഹരിദാസ് സ്വാഗതവും വൈസ് പ്രസിഡണ്ട് ശ്രീ കെവിഗോപാലൻ നന്ദിയും പറഞ്ഞു.



Friday 30 June 2017

പത്ര വാര്‍ത്ത

കുട്ടി ടാക്കീസ്

കുട്ടി ടാക്കീസ്

 ഉദിനൂര്‍ സെന്‍ട്രല്‍ എ.യു.പി സ്‌കൂളില്‍ കുട്ടി ടാക്കീസ്  പ്രവര്‍ത്തനമാരംഭിച്ചു

    ഉദിനൂര്‍ സെന്‍ട്രല്‍ എ.യു.പി സ്‌കൂളില്‍ കുട്ടി ടാക്കീസ് പ്രവര്‍ത്തനമാരംഭിച്ചു. സ്‌കൂളിലെ പത്ത് സ്മാര്‍ട്ട് ക്ലാസ് റൂമുകളില്‍ സ്ഥാപിച്ചിട്ടുള്ള എല്‍.സി.ഡി പ്രൊജക്ടറുകളുടേയും ലാപ്ടോപ്പുകളുടേയും സഹായത്തോടെയാണ് കുട്ടി ടാക്കീസ് പ്രവര്‍ത്തിക്കുന്നത്. വിദ്യാലയത്തിലെ ഇംഗ്ലിഷ് ക്ലബിന്റെ നേതൃത്വത്തിലാണ് ഉദ്ഘാടന ദിവസത്തെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചത്. തുടര്‍ന്നുള്ള ആഴ്ചകളില്‍ മറ്റ് ക്ലബുകളുടെ നേതൃത്വത്തില്‍ അതത് വിഷയങ്ങളുമായി ബന്ധപ്പെട്ട വീഡിയോകളുടെ പ്രദര്‍ശനം അരങ്ങേറും.
ഹെഡ്മിസ്ട്രസ് വി. ചന്ദ്രിക ചലച്ചിത്ര പ്രദര്‍ശനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഉദ്ഘാടന ദിവസമായ വെള്ളിയാഴ്ച 3 ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. എക്കാലത്തേയും മികച്ച പത്ത് ലോകസിനിമകളില്‍ ഒന്നായ സത്യജിത്ത്റായിയുടെ വിഖ്യാത ചലച്ചിത്രം പഥേര്‍പഞ്ചാലി, ആല്‍ബര്‍ട്ട് ലമോറിസിന്റെ വിഖ്യാത ഹ്രസ്വചിത്രം റെഡ് ബലൂണ്‍, ഓസ്‌കാര്‍ വൈല്‍ഡിന്റെ ലോകപ്രശസ്തമായ ചെറുകഥയായ ഹാപ്പി പ്രിന്‍സിന്റെ അതേ പേരിലുള്ള ചലച്ചിത്രം എന്നിവയാണ് ഉദ്ഘാടന ദിവസം പ്രദര്‍ശിപ്പിച്ചത്. കെ.രാജേഷ് കുമാര്‍, യു.സുഗതന്‍, വി.എം.രമിത്ത്, വി.വേണുഗോപാലിന്‍, പി.പി.കുഞ്ഞികൃഷ്ണന്‍, സി.സുരേശന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Saturday 10 June 2017

പരിസ്ഥിതി ദിനാഘോഷം

              പരിസ്ഥിതി ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം ഉദിനൂർ സെൻട്രൽ എ യു പി സ്ക്കൂളിൽ വെച്ച് ബഹുമാനപ്പെട്ട കേരള റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ വൃക്ഷത്തൈ നട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. തുടർന്ന് 100 മരങ്ങൾ സ്ക്കൂൾ കോമ്പൗണ്ടിൽ വെച്ച് പിടിപ്പിച്ചു. സ്ക്കൂൾ കുട്ടികൾക്കുള്ള വൃക്ഷത്തൈ വിതരണോൽഘാടനം ഹെഡ്മിസ്ട്രസ് വി. ചന്ദ്രിക നിർവ്വഹിച്ചു. ഉദിനൂർ ഗവ: ഹൈസ്ക്കൂളിലെ കുട്ടി പോലീസിന്റെ നേതൃത്വത്തിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു . സ്ക്കൂളിലെ ഇരുപതോളം പെൺകുട്ടികൾ ചേർന്നവതരിപ്പിച്ച സംഗീത ശില്പം ചടങ്ങിന് മിഴിവേകി.

കെട്ടിടോൽഘാടനം

        ഉദിനൂർ സെൻട്രൽ എ.യു.പി സ്ക്കൂളിന് പുതുതായി നിർമ്മിച്ച 12 ക്ലാസ് മുറികളുള്ള ഇരുനില കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട കേരള വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്‌ നിർവ്വഹിക്കുന്നു .



കൂടുതൽ ഫോട്ടോകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.


Friday 19 May 2017


ഉദിനൂർ സെൻട്രൽ എ യു പി സ്കൂളിന്റെ വിജയകിരീടത്തിൽ മറ്റൊരു പൊൻതൂവൽ കൂടി

              കലാകായിക വിദ്യാഭ്യാസ മേഖലകളിൽ വിജയത്തിന്റെ പുതിയ പാതകൾ
വെട്ടിപ്പിടിച്ചു കൊണ്ട് മുന്നേറുന്ന ഉദിനൂർ സെൻട്രൽ എ യു പി സ്കൂളിന്റെ
നെറുകയിൽ ഒരു പൊൻ തൂവലായി ഈ വർഷത്തെ എൽ എൽ എസ് വിജയം . പൊതുവിദ്യാഭ്യാസവകുപ്പ് നാലാംതരത്തിലെ കുട്ടികൾക്കായി നടത്തുന്ന പൊതു പരീക്ഷയിൽ 26 കുട്ടികൾപരീക്ഷയെഴുതിയപ്പോൾ അതിൽ 24 പേരും സ്‌കോളർഷിപ്പിന് അർഹരായി. ഇത് സംസ്ഥാനത്തെതന്നെ ഏറ്റവും മികച്ച വിജയമാണ് . കൂടാതെ ജില്ലയിലെ സ്കോളർഷിപ്പ് വിജയികളിൽ ഒന്നും രണ്ടും സ്ഥാനങ്ങളും ഉദിനൂർ സെൻട്രലിലെ കുട്ടികൾ നേടിയെടുത്തു . 74
മാർക്കോടു കൂടി അനന്യ എസ് നായർ ഒന്നാം സ്ഥാനവും 71 മാർക്കോടെ ദേവിക സി കെ രണ്ടാം
സ്ഥാനവും നേടി വിജയത്തിന്റെ മാറ്റ് കൂട്ടി . വിദ്യാഭ്യാസ വർഷാരംഭത്തിൽ തന്നെ തുടങ്ങുന്ന
ചിട്ടയായ പരിശീലനവും കുട്ടികളുടെ അർപ്പണബോധവും മിന്നുന്ന വിജയങ്ങൾ
നേടിയെടുക്കാൻ വിദ്യാലയത്തെ പ്രാപ്തമാക്കുന്നു .യു എസ് എസ് പരീക്ഷയിലും കഴിഞ്ഞ
കുറെ വർഷങ്ങളായി സംസ്ഥാനത്തെ മികച്ച വിജയം നേടുന്ന ഈ വിദ്യാലയം കലാ കായിക
പ്രവൃത്തി പരിചയ ശാസ്ത്ര ഗണിത ശാസ്ത്ര മേളകളിലും തിളക്കമാർന്ന പ്രകടനം
കാഴ്ചവച്ച് പോരുന്നു
 

Thursday 9 March 2017

 പെണ്‍ അനുഭവ സാക്ഷ്യം
    സാർവദേശീയ മഹിളാ ദിനത്തിന്റെ ഭാഗമായി ഉദിനൂർ സെൻട്രൽ എ യു പി സ്ക്കൂളിൽ പെൺ അനുഭവസാക്ഷ്യം പരിപാടി സംഘടിപ്പിച്ചു. മുൻ എം.പി . സി എസ് .സുജാത ഉദ്ഘാടനം ചെയ്തു. മദർ പിടിഎ പ്രസിഡണ്ട് പി. സിന്ധു അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി വി. ചന്ദ്രിക സ്വാഗതമാശംസിച്ചു. ഉദിനൂർ എജ്യുക്കേഷണൽ സൊസൈറ്റി പ്രസിഡണ്ട് കെ.എൻ വാസുദേവൻ നായർ ,സെക്രട്ടറി ദാമു കാര്യത്ത് എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് ചന്തേര ജനമൈത്രി പോലീസിന്റെ സഹകരണത്തോടെ പെൺകുട്ടികൾക്ക് സ്വയം രക്ഷാ പരിശീലനം നടന്നു. എ എസ് ഐ ശശിധരൻ ഉദ്ഘാടനം ചെയ്തു.


Saturday 11 February 2017


പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
ഉദിനൂർ സെൻട്രൽ യു.പി.സ്കൂൾ
പൊതു വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുവാനുള്ള പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം വിജയിപ്പിക്കുന്നതിനായി ജനുവരി 15ന് സംഘാടക സമിതി വിളിച്ചു ചേർത്ത് സ്കൂൾ പി.ടി..പ്രസിഡണ്ട് ശ്രീ.പീ.സുരേഷ് കുമാർ ചെയർമാനും ഹെഡ്മിസ്ട്രസ് ശ്രീമതീ.വി.ചന്ദ്രിക കൺവീനറുമായ സ്കൂൾ തല കമ്മറ്റി രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു .
ജനുവരി 27 ന് 10 മണിക്ക് സ്ക്കൂൾ അസംബ്ലി വിളിച്ചു ചേർത്ത് കുട്ടികളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി. ഹരിത പെരുമാറ്റ ചട്ടത്തെക്കുറിച്ച് ബോധവാന്മാരാക്കി . രാവിലെ 10 മണിക്ക് തന്നെ പൂർവ്വ വിദ്യാർത്ഥികൾ , രക്ഷിതാക്കൾ ,നാട്ടുകാർ ,പൂർവ്വകാല അധ്യാപകർ , സാമൂഹ്യ പ്രവർത്തകർ ,സ്ക്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ ഒത്ത് ചേർന്ന് സ്ക്കൂൾ പരിസരം പ്ലസ്റ്റിക് വിമുക്ത മാക്കിയതിനു ശേഷം മതിൽ തീർത്ത് പ്രതിജ്ഞ എടുത്തു.
 
                                         കലോത്സവം ഉജ്ജ്വല വിജയം
              സബ് ജില്ലയിലും  , ജില്ലയിലും ഒന്നാം സ്ഥാനം നേടി  ഏറ്റവും മികച്ച  വിദ്യാലയത്തിനുള്ള ട്രോഫി കണ്‍വീനര്‍ ഏറ്റു വാങ്ങുന്നു .



 

                                          പച്ചക്കറിവിളവെടുത്തു

       ഉദിനൂർ: ഉദിനൂർ സെൻട്രൽ എ യു പി സ്കൂളിൽ പരിസ്ഥിതിദിനത്തോടനുബന്ധിച്ച് വിളവിറക്കിയ പച്ചക്കറിയുടെ വിളവെടുപ്പ് വാർഡ് മെമ്പർ ശ്രീമതി ഒ ബീന ഉദ്ഘാടനം ചെയ്തു . ഹെഡ്മിസ്ട്രസ് ശ്രീമതി വി ചന്ദ്രിക , ശാസ്ത്ര ക്ലബ്ബ് അംഗങ്ങൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു     .