സ്‌കൂൾ പാർലിമെന്റ് തെരഞ്ഞെടുപ്പിൽ പുത്തൻ അദ്ധ്യായം കുറിച്ച് ഉദിനൂർ സെൻട്രൽ എ യു പി സ്‌കൂൾ
നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ നടന്ന സ്‌കൂൾ പാർലിമെൻറ് തെരഞ്ഞെടുപ്പ് കുട്ടികൾക്ക് പുത്തൻ അനുഭവമായി . ഉദിനൂർ സെൻട്രൽ എ യു പി സ്‌കൂളിലാണ് കംപ്യുട്ടർ സംവിധാനത്തിന്റെ സഹായത്തോടെ സ്‌കൂൾ ലീഡർ തെരഞ്ഞെടുപ്പ് നടത്തിയത് .
വിവിധ ചിഹ്നങ്ങളിലായി ഒമ്പതോളം സ്ഥാനാർത്ഥികളാണ് മത്സരിച്ചത് . പ്രീ പോൾ , എക്സിറ് പോൾ സർവ്വേയും തെരഞ്ഞെടുപ്പിൻറെ ഭാഗമായി നടന്നിരുന്നു. സർവ്വേഫലവും യാഥാർത്ഥഫലവും ഒന്നുതന്നെയായത് കുട്ടികൾക്ക് കൗതുകമായി. തികച്ചും ജനാധിപത്യ പ്രക്രിയയിൽ ഊന്നിക്കൊണ്ടും എല്ലാ ചട്ടങ്ങളും പാലിച്ചുകൊണ്ടും നടന്ന ഈ പരിപാടി പൊതുതെരഞ്ഞെടുപ്പിൻറെ നേർസാക്ഷ്യമായി .
No comments:
Post a Comment