വാർഷികാഘോഷം
ഉദിനൂർ സെൻട്രൽ എ യു പി സ്കൂൾ 81 ആം വാർഷികാഘോഷവും സർവ്വീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും ഉത്സവച്ഛായ പകർന്ന അന്തരീക്ഷത്തിൽ ഏപ്രിൽ 1 ന് നടന്നു. പടന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി സി ഫൗസിയയുടെ അധ്യക്ഷതയിൽ ബഹു.എം പി ശ്രീ പി കരുണാകരൻ വാർഷികാഘോഷവും കാസറഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ എ ജി സി ബഷീർ യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്തു. മലയാളത്തിൻറെ അക്ഷരപുണ്യം ശ്രീ ആലങ്കോട് ലീലാകൃഷ്ണൻ ചടങ്ങിൽ മുഖ്യാതിഥി ആയിരുന്നു. കാസറഗോഡ് വിദ്യാഭ്യാസ ഉപ ഡയരക്ടർ ശ്രീ വി വി രാമചന്ദ്രൻ ഉപഹാരസമർപ്പണം നിർവ്വഹിച്ചു . വാർഷികാഘോഷസപ്ലിമെന്റ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ ടി എം സദാനന്ദൻ സ്കൂൾ മാനേജർ ശ്രീ എം വി കുഞ്ഞിക്കോരന് നല്കി പ്രകാശനം ചെയ്തു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൻ ശ്രീമതി കെ വി ബിന്ദു ,പടന്ന ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി ഓ ബീന ,ഉദിനൂർ എജ്യുക്കേഷണൽ സൊസൈറ്റി പ്രസിഡണ്ട് ശ്രീ കെ എൻ വാസുദേവൻനായർ , സ്കൂൾ പി ടി എ പ്രസിഡണ്ട് ശ്രീ പി സുരേഷ് കുമാർ , മദർ പി ടി എ പ്രസിഡണ്ട് ശ്രീമതി പി സിന്ധു തുടങ്ങിയവർ ആശംസകൾ നേർന്നു .സ്വാഗതസംഘം ജനറൽ കൺവീനർ ശ്രീമതി വി ചന്ദ്രിക സ്വാഗതവും കൺവീനർ കെ ശ്രീധരൻ നമ്പൂതിരി നന്ദിയും പറഞ്ഞു .തുടർന്ന് ബാബു പിലിക്കോടും സംഘവും ഒരുക്കിയ, 300 ഓളം വിദ്യാർഥികൾ അണിനിരന്ന, രണ്ടു മണിക്കൂരിലേറെ നീണ്ടുനിന്നനൃത്തോത്സവം മൈതാനം നിറഞ്ഞുനിന്ന സഹൃദയരായ കാണികൾക്ക് നവ്യാനുഭവമായി .
No comments:
Post a Comment