Friday 19 December 2014

ക്രിസ്മസ് ആഘോഷം


                                      സുവര്‍ണ്ണ കേരളം                  
              കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും വിഷരഹിതമായ പച്ചക്കറിപ്രദാനം ചെയ്യുന്നതിലൂടെ സുരക്ഷിതമായ ഭക്ഷണം എന്ന ലക്ഷ്യത്തിലേക്ക് എത്തുന്നതിനുള്ള സംരംഭമായ സുവര്‍ണ്ണ കേരളം പദ്ധതി തൃക്കരിപ്പൂര്‍ ഫാര്‍മേര്‍സ് സഹകരണബേങ്കും ഉദിനൂര്‍ സെന്‍ട്രല്‍ എയുപി സ്ക്കൂള്‍ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ചേര്‍ന്ന് സ്ക്കൂളില്‍ ആരംഭിച്ചു . സത്താര്‍ മണിയനോടിയുടെ അദ്ധ്യക്ഷതയില്‍ പടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ പച്ചക്കറി നട്ട്കൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു . പടന്ന കൃഷിഓഫീസര്‍ ശ്രീമതി രേഷ്മ .കെ.പി പദ്ധതി വിശദീകരിച്ചു . ടി.വി ബാലകൃഷ്ണന്‍ , ജതീന്ദ്രന്‍ കെ.വി , വി.കെ ചന്ദ്രന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച്  സംസാരിച്ചു . ഹെഡ് മാസ്റ്റര്‍ വി ഹരിദാസ് സ്വാഗതം പറഞ്ഞു .
 
 

Monday 15 December 2014

ചെര്‍ക്കളയില്‍ വെച്ച് നടന്ന ജില്ല  വിദ്യാരംഗം സാഹിത്യോത്സവത്തില്‍ രണ്ട് ഒന്നാം സ്ഥാനം നേടാന്‍ സ്ക്കൂളിന് സാധിച്ചു .


Thursday 4 December 2014

സംസ്ഥാന , ജില്ല ശാസ്ത്രമേള വിജയികള്‍

യു പി സാമൂഹ്യശാസ്ത്രം സ്റ്റില്‍ മോഡല്‍ A ഗേഡ് 
  ആനന്ദ് പി ചന്ദ്രന്‍ , ആകാശ് രവി


ഐ ടി ക്വിസ് ഒന്നാം സ്ഥാനം കാര്‍ത്തിക് രാജ്

എല്‍ പി സാമൂഹ്യശാസ്ത്രംമോഡല്‍ ഒന്നാം സ്ഥാനം 
 നിലാമഴ , കീര്‍ത്തന

Tuesday 25 November 2014

അര്‍ദ്ധവാര്‍ഷിക പരീക്ഷ ടൈംടേബിള്‍ 2014-15

                                                              

Thursday 13 November 2014

 ഉപജില്ല സ്ക്കൂള്‍ കലോത്സവത്തില്‍ സ്ക്കൂളിന് തിളക്കമാര്‍ന്ന വിജയം

              ചെറുവത്തൂര്‍ ഉപജില്ല സ്ക്കൂള്‍ കലോത്സവത്തില്‍ സ്ക്കൂളിന് തിളക്കമാര്‍ന്ന വിജയം . യു പി വിഭാഗത്തില്‍ മത്സരിച്ച 16 ഇനങ്ങളില്‍ 13 ഒന്നാം സ്ഥാനവും 80 പോയിന്റുമായി യു പി ചാമ്പ്യല്‍ഷിപ്പും.  എല്‍ പി വിഭാഗത്തില്‍ 51 പോയിന്റുമായി രണ്ടാംസ്ഥാനവും ഓവറോള്‍ ചാമ്പ്യല്‍ഷിപ്പും സ്ക്കൂള്‍ കരസ്ഥമാക്കി . സ്ക്കൂളിന് വേണ്ടി ഉജ്ജ്വല വിജയം കരസ്ഥമാക്കിയ കുട്ടികളെ അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് അനുമോദിച്ചു .


കലോത്സവത്തില്‍ സ്ക്കൂളിന് ലഭിച്ച ട്രോഫികളും ഷീല്‍ഡുകളും
ട്രോപികളും ഷീല്‍ഡുകളും കുട്ടികള്‍ ഹെഡ് മാസ്റ്റര്‍ 
വി ഹരിദാസിന് കൈമാറുന്നു  .

Thursday 30 October 2014

 അക്ഷരമുറ്റം ജില്ലാതല ക്വിസ് മത്സരവിജയികള്‍ക്കുള്ള ട്രോഫികളും ക്യാഷ് അവാര്‍ഡും നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  ടി വി ഗോവിന്ദന്‍ വിതരണം ചെയ്തു . ചടങ്ങില്‍ പി ടി എ പ്രസിഡണ്ട് പി സുരേഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു .ദേശാഭിമാനി ജില്ലാ ബ്യൂറോ ചീഫ് എം ഒ വര്‍ഗീസ് പരിപാടി വിശദീകരിച്ചു .

 
 


Wednesday 22 October 2014

ജില്ലാതല സയന്‍സ് ക്വിസ് മത്സരത്തിലും ഒന്നാം സ്ഥാനം നേടിയ സായൂജ്യ ടി നായര്‍ ഇരട്ട നേട്ടം കൈവരിച്ച് സ്ക്കൂളിന്റെ അഭിമാനതാരമായി .

Friday 10 October 2014

സഹായഹസ്തം

റിട്ടയേഡ് ഡയറ്റ് സീനിയര്‍ ലക്ചറും കൗണ്‍സിലിംഗ്  വിദഗ്ധനുമായ ശ്രീ. ടി വി കൃഷ്ണന്‍ മാസ്റ്റര്‍ രക്ഷിതാക്കള്‍ക്കുള്ള  കൗണ്‍സിലിംഗ്  ക്ലാസ് എടുക്കുന്നു .



Friday 3 October 2014

ഗാന്ധി ജയന്തി ആഘോഷവും ശുചീകരണ പ്രവര്‍ത്തനങ്ങളും
  

Wednesday 1 October 2014

ഹെല്‍പ്പ് ഡസ്ക്കിന്റെ ആഭിമുഖ്യത്തില്‍ കൗണ്‍സിലര്‍ ശ്രീമതി അലീന കുട്ടികള്‍ക്കായുള്ള ബോധവല്‍ക്കരണക്ലാസ് എടുക്കുന്നു .


Wednesday 24 September 2014

മംഗള്‍യാന്‍ ഇന്ത്യയെ ലോകത്തിന്റെ നെറുകയിലെത്തിച്ചു

                                                                                                                                    



Tuesday 23 September 2014

സമഗ്ര പച്ചക്കറി വികസന പദ്ധതി


    സമഗ്ര പച്ചക്കറി വികസന പദ്ധതി  യുടെ ഭാഗമായി വിദ്യാലയത്തിലെ മുഴുവന്‍ കുട്ടികള്‍ക്കുമുള്ള പച്ചക്കറി വിത്ത് വിതരണോദ്ഘാടനവും ജൈവ കീടനിയന്ത്രണമാര്‍ഗ്ഗങ്ങളെക്കുറിച്ചുള്ള ക്ലാസും  പടന്ന കൃഷി ഓഫീസര്‍  ശ്രീമതി.രേഷ്മ.കെ.പി നിര്‍വഹിച്ചു . ചടങ്ങില്‍ കൃഷി അസിസ്ററന്റ്  ശ്രീമതി ലീല കെ വി , ഹെഡ് മാസ്ററര്‍ വി. ഹരിദാസ് എന്നിവര്‍ സംസാരിച്ചു.


പടന്ന കൃഷി ഓഫീസര്‍  ശ്രീമതി .രേഷ്മ. കെ. പി ജൈവ കീടനിയന്ത്രണ ക്ലാസ് എടുക്കുന്നു                            

പച്ചക്കറി വിത്ത്  സ്ക്കൂള്‍ ലീഡര്‍ ആനന്ദ് പി ചന്ദ്രന്  നല്‍കി ഉദ്ഘാടനം ചെയ്യുന്നു

Saturday 6 September 2014

Friday 5 September 2014

ഓണാഘോഷപരിപാടികള്‍

ഓണപ്പരിപാടികള്‍
 അധ്യാപക ദിനത്തില്‍ പ്രധാനമന്ത്രി കുട്ടികളുമായി സംവദിക്കുന്നു .

Monday 1 September 2014

മനോരമ വാര്‍ത്ത


എഴുത്തുമരം.

        ഇത് ഉദിനൂരിന്‍റെ സ്വന്തം എഴുത്തുമരം. ഉദിനൂര്‍ സെന്‍ട്രല്‍ എ.യു.പി. സ്കൂളിലെ വായനാ മൂലയില്‍ ആണ് ഈ 'വളരുന്ന എഴുത്തുമരം' എന്ന കൂറ്റന്‍ ശില്‍പം സ്ഥാപിച്ചിരിക്കുന്നത്. കുട്ടികളുടെ സര്‍ഗസൃഷ്ടികള്‍ ഇലകളിലും കൊമ്പുകളിലും പൂക്കളിലും ഏറ്റുവാങ്ങിക്കൊണ്ട് ഈ എഴുത്തുമരം നാള്‍ തോറും വളരും. വര്‍ഷങ്ങള്‍ക്കുമുന്‍പ് സ്കൂള്‍ വളപ്പില്‍ നിന്നും മുറിച്ചുമാറ്റിയ ഒരു അക്കേഷ്യമരത്തിന്‍റെ കുറ്റി വെയിലും മഴയും കൊണ്ട് നശിക്കാന്‍ തുടങ്ങുമ്പോള്‍ അതിനെ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന ചിന്തയാണ് ഒടുവില്‍ ' 'വളരുന്ന എഴുത്തുമരം' ആയി രൂപാന്തരം പ്രാപിച്ചത്. പ്രശസ്ത ശില്പി ശ്രീ സുരേന്ദ്രന്‍ കൂക്കാനം ആണ് ഈ ശില്പം രൂപകല്‍പന ചെയ്തത്. വിഖ്യാത നാടന്‍ പാട്ട് കലാകാരന്‍ ശ്രീ സി. ജെ. കുട്ടപ്പന്‍ ശില്പത്തിന്റെ അനാച്ചാദനം നിര്‍വഹിച്ചു. ഹെഡ് മാസ്റ്റര്‍ വി.ഹരിദാസ്‌ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പി.പി.കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ സ്വാഗതവും ശ്രീധരന്‍ നമ്പൂതിരി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

ശ്രീ സുരേന്ദ്രന്‍ കൂക്കാനം എഴുത്തുമരത്തിന്റെ പണിപ്പുരയില്‍

.

നാട്ടറിവു ദിനം

നാട്ടറിവ് ദിനം ഉദ്ഘാടന ചടങ്ങ്

 നാട്ടറിവ് പതിപ്പ് പ്രകാശനം പി ടി എ പ്രസിഡണ്ട്  സുരേഷ് കുമാര്‍

നാട്ടിപ്പാട്ട്


പുരാവസ്തു പ്രദര്‍ശനം




നാടന്‍ വിഭവങ്ങളുടെ സദ്യ ഒരുക്കുന്ന അമ്മമാര്‍



വാഴക്കണ്ട , വാഴക്കൂമ്പ് ,ഇലക്കറികള്‍ എന്നീ പ്രകൃതി വിഭവ ഭക്ഷണം

ശ്രീ കുഞ്ഞിരാമന്‍ വൈദ്യനുമായി  അഭിമുഖം


Sunday 31 August 2014

വായനാദിനം
















പ്രശസ്ത നാടന്‍ പാട്ട് കലാകാരനായ ശ്രീ . സി ജെ കുട്ടപ്പന്‍  ഉദ്ഘാടനം നിര്‍വഹിക്കുന്നു .

ഇംഗ്ഗീഷ് ക്ലബ്ബിന്റെ  ഉദ്ഘാടനം ശ്രീ . അവനീന്ദ്രന്‍ മാസ്ററര്‍ , സ്കിറ്റിലൂടെ

നീലേശ്വരം ബിഎഡ് സെന്ററിലെ പ്രൊഫസര്‍ മുല്ല

പടന്ന GUPS  ലെ ബാബു മാസ്ററര്‍  ഉറുദു ഗസല്‍