Tuesday 31 October 2017

അക്ഷരമുറ്റം ക്വിസ് മത്സരം 

          ചെറുവത്തൂര്‍ ഉപജില്ല അക്ഷരമുറ്റം ക്വിസ് മത്സരത്തില്‍ എല്‍ പി വിഭാഗത്തില്‍ ശ്രീനന്ദ് ടി എസ് ഒന്നാം സ്ഥാനവും അര്‍പിത് എം ദിലീപ് രണ്ടാം സ്ഥാനവും  യുപി വിഭാഗത്തില്‍ ദേവിക സി കെ ഒന്നാം സ്ഥാനം നേടി വിദ്യാലയത്തിന്റെ യശസ്സ് വാനോളം ഉയര്‍ത്തി .
വയലാര്‍ അനുസ്മരണം 

        ഉദിനൂര്‍ സെന്ട്രല്‍ എയു പി സ്ക്കൂളില്‍ വയലാര്‍ അനുസ്മരണം വിപുലമായി ആചരിച്ചു . വയലാറിന്റെ കാവ്യലോകത്തെ അനുസ്മരിക്കാന്‍ മണിവീണ എന്നപേരില്‍ കാവ്യാലാപനമത്സരം സംഘടിപ്പിച്ചു.മൂന്നു റൗണ്ടിലായി നടന്ന മത്സരത്തില്‍ നിലാമഴ ഒന്നാം സ്ഥാനവും മിഥുന്‍ലാല്‍ രണ്ടാം സ്ഥാനവും ആവണിചന്ദ്രന്‍ മൂന്നാം സ്ഥാനവും നേടി . സംഗീത അധ്യാപകന്‍  ഈശ്വരന്‍ മാസ്റ്റര്‍ ,ഫോക്ക്‌ലോര്‍ അവാര്‍ഡ് ജേതാവ് പ്രകാശന്‍ മാസ്റ്റര്‍ എന്നിവരാണ് വിധികര്‍ത്താക്കളായി എത്തിയത് .

ശാസ്ത്രമേള 
      ചെറുവത്തൂര്‍ ഉപജില്ല ശാസ്ത്ര മേളയില്‍ എല്‍ പി , യു പി വിഭാഗം ഗണിതശാസ്ത്രമേളയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും യു പി വിഭാഗം ശാസ്ത്രമേളയില്‍ ഒന്നാം സ്ഥാനവും പ്രവൃത്തിപരിചയമേളയില്‍ എല്‍ പി വിഭാഗം മൂന്നാം സ്ഥാനവും നേടി ഉപജില്ലയിലെ മികച്ച വിദ്യാലയമായി .

Sunday 15 October 2017

                            ഗണിതശാസ്ത്ര ക്വിസ് മത്സരം
           ഉപജില്ല ഗണിതശാസ്ത്ര ക്വിസ് മത്സരത്തില്‍ ഉദിനൂര്‍ സെന്ട്രല്‍ എയുപി സ്ക്കൂളിലെ അമല്‍ വി പി ഒന്നാം സ്ഥാനം നേടി .

Thursday 12 October 2017

        ചീമേനി: ചീമേനിയിൽ സമാപിച്ച  61 ആമത് ചെറുവത്തൂർ  ഉപജില്ല കായിക മേളയിൽ മികച്ച പ്രകടനം കാഴ്ചവെച്ച് എൽ പി ,യുപി വിഭാഗങ്ങളിലായി എ യു പി എസ് ഉദിനൂർ സെൻട്രൽ വിജയ കിരീടം ചൂടി.
ഒന്നാം ക്ലാസ് മുതൽ ഹയർ സെക്കണ്ടറി വരെയുള്ള വിദ്യാലയങ്ങൾ മാറ്റുരച്ച മേളയിൽ മെഡൽ നേട്ടങ്ങളുടെ പട്ടികയിൽ ജി.എച്ച്.എസ്.ചീമേനി  ഒന്നാമ തെത്തിയപ്പോൾ   തൊട്ട് പിറകിലായി രണ്ടാം സ്ഥാനം നേടി എ യു പി എസ് ഉദി നൂർ സെൻട്രൽ  തിളക്കമാർന്ന വിജയം കൈവരിച്ചു. 
        നിരവധി ഹയർ സെക്കണ്ടറി സ്കൂളുകളേയും ഹൈസ്കൂളുകളേയും പിന്നിലാക്കിക്കൊണ്ടാണ് ഈ രണ്ടാം സ്ഥാനമെന്നത് വിജയത്തിന്റെ മാറ്റ് പതിന്മടങ്ങാക്കുന്നു .രാവിലെ യും വൈകുന്നേരവുമായി വിദ്യാലയ  മൈതാനത്തെത്തി കുട്ടികളെ കൃത്യമായി പരിശീലിപ്പിക്കുന്ന കായികാദ്ധ്യാപകൻ വി.പി. ജയകുമാറിന്റെ ആത്മാർത്ഥ പരിശ്രമഫലമായാണ് വിദ്യാലയത്തിന് ഈ നേട്ടം കൈവരിക്കാൻകഴിഞ്ഞത്.