Wednesday 6 July 2016

                                                       ശ്രദ്ധ
      ഇനി വീട്ടിലെ കുട്ടിയെ വിദ്യാലയത്തിലും വിദ്യാലയത്തിലെ കുട്ടിയെ വീട്ടിലും കൂടുതൽ അടുത്തറിയാം. ഉദിനൂർ സെൻട്രൽ യുപി സ്കൂളിൽ 'ശ്രദ്ധ' എന്ന പേരിൽ പുറത്തിറക്കിയിരിക്കുന്ന ഡയറിയാണ് ഇത് സാധ്യമാക്കുന്നത്.
            വ്യക്തിഗത   വിവരങ്ങൾ പൂർണ്ണമായും രേഖപ്പെടുത്തുവാനും, യൂണിറ്റ് ടെസ്റ്റുകൾ, പാദ - അർദ്ധ -വാർഷിക പരീക്ഷകൾ ഇവയിൽ കുട്ടിയുടെ നിലവാരം രേഖപ്പെടുത്തുവാനും 'ശ്രദ്ധ' യിൽ പേജുകൾ ഉണ്ട്. ജൂൺ മുതൽ മാർച്ച് വരെ ഓരോ മാസവും വിദ്യാലയത്തിലും വീട്ടിലും നടക്കുന്ന പഠന സംബന്ധിയായ കാര്യങ്ങളുടെ ആശയ വിനിമയത്തിന് ഈ സ്കൂൾ ഡയറി അവസരമൊരുക്കുന്നുണ്ട്. കൂടാതെ നടപ്പ് അക്കാദമിക വർഷത്തിൽ വായിച്ച പുസ്തകങ്ങളുടെ വിവരങ്ങൾ , പങ്കെടുത്ത ക്ലബ് പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ രേഖപ്പെടുത്തുവാനും  ഈ ഡയറിയിൽ പേജുകൾ ഉണ്ട്. വിദ്യാലയത്തിലെ മുപ്പത് അധ്യാപകരുടേയും ഫോൺ നമ്പർ ഈ ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ക്ലാസ് ടൈംടേബിൾ, സ്കൂൾ നിയമാവലി, പഠന നിലവാര രേഖ തുടങ്ങിയവയും ഉൾപ്പെടുന്ന ഡയറിയുടെ പ്രകാശനം വാർഡ് മെമ്പർ ഒ.ബീന നിർവഹിച്ചു. ഹെഡ്മിസ്ട്രസ് വി.ചന്ദ്രിക അധ്യക്ഷത വഹിച്ചു. ഫാർമേഴ്സ് ബാങ്ക് ഉദിനൂർ ശാഖ മാനേജർ ഗണേശൻ ആശംസകൾ നേർന്നു.

No comments:

Post a Comment