ABOUT US

                                                    സ്ക്കൂള്‍ ചരിത്രം
             കാലഘട്ടത്തിന്റെ ആവശ്യം തിരിച്ചറിഞ്ഞ് 1935 ല്‍ ശ്രീ പളളിയത്ത്  നാരായണന്‍ നായരാണ് ഉദിനൂര്‍ സെന്‍ട്രല്‍ എലിമെന്ററി സ്ക്കൂള്‍ എന്ന പേരില്‍ ഈ വിദ്യാകേന്ദ്രം ആരംഭിച്ചത് . തുടര്‍ന്ന് സി എം കുഞ്ഞിക്കമ്മാരന്‍ നായരും പിന്നീട് അദ്ദേഹത്തിന്റെ ഇളയമകന്‍ പി രാജേന്ദ്രന്‍ നായരും തുടര്‍ന്ന് അദ്ദേഹത്തിന്റെ ഭാര്യ പി . രാധികയും ഇതിന്റെ മാനേജര്‍ പദവി വഹിച്ചു പോന്നു . ഇപ്പോള്‍ ഈ വിദ്യാലയം  നാട്ടുകാരുടെ കൂട്ടായ്മയി ല്‍ രൂപീകൃതമായ  ഉദിനൂര്‍ എജ്യുക്കേഷണല്‍ സൊസൈറ്റിയുടെ കീഴിലാണ് .

ഒന്നു മുതല്‍ ഏഴു വരെ 22 ഡിവിഷനുകളിലായി 700 ലധികം കുട്ടികളും 28 അധ്യാപകരും  ഇന്ന് ഈ വിദ്യാലയത്തിന് മുതല്‍ക്കൂട്ടാണ് .മണ്‍മറഞ്ഞവരും ജീവിക്കുന്നവരുമായി ഒട്ടേറെ പ്രശസ്തരായ സാരഥികള്‍ക്ക് ശേഷം വി .ഹരിദാസാണ് ഇപ്പോഴത്തെ പ്രധാനധ്യാപകന്‍ .
                               ഹെഡ് മാസ്റ്ററും സ്റ്റാഫും                                    

No comments:

Post a Comment