Friday, 3 July 2015

ബഷീര്‍ കഥാപാത്രങ്ങള്‍ക്ക് വേദിയില്‍ പുനര്‍ജനി


            ബഷീര്‍ അനുസ്മരണത്തിന്റെ ഭാഗമായി ഉദിനൂര്‍ സെന്‍ട്രല്‍ എ യു പി സ്കൂളിലാണു ബഷീര്‍ കഥാപാത്രങ്ങ ലള്‍ക്ക് വേദിയില്‍ പുനര്‍ജ്ജന്മം നല്‍കിയത് തങ്ങള്‍ കേട്ടും വായിച്ചും അടുത്തറിഞ്ഞ കഥാപാത്രങ്ങള്‍ ജീവനോടെ മുന്നില്‍ വന്നു നിന്നപ്പോള്‍ കുട്ടികള്‍ക്ക് അത്ഭുതവും അതിലേറെ കൌതുകവും . ഇതെല്ലാം ആസ്വദിച്ചുകൊണ്ട് വേദിയില്‍ സാക്ഷാല്‍ ബഷീറും .ബഷീറിന്റെ കഥാപാത്രങ്ങളായ മജീദ്‌ , സുഹ്റ , സിബിനയുടെ ആട് ,പാത്തുമ്മ , കുഞ്ഞുപാത്തുമ്മ ,മൂക്കന്‍ ,പൊന്‍കുരിശ് തോമ , ആനവാരി രാമന്‍ നായര്‍ എന്നിവരാണ് വേദിയില്‍ അണിനിരന്നത് .
                  അനുസ്മരണ പ്രഭാഷണത്തിനെത്തിയ എഴുത്തുകാരന്‍ കെ ടി ബാബുരാജിനെ സ്വാഗതം ചെയ്തതും കഥാപാത്രങ്ങള്‍ തന്നെ. എല്ലാ കഥാപാത്രങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ട് ഇമ്മിണിബല്യ ഒരു കഥയുണ്ടാക്കാമോ എന്ന പ്രഭാഷകനോട് കുഞ്ഞുപാത്തുമ്മ ചോദിച്ചത് സദസ്സില്‍ കൂട്ടച്ചിരി ഉയര്‍ത്തി .
                 അനുസ്മരണത്തിന്റെ ഭാഗമായി നടന്ന പുസ്തകാസ്വാദന ക്കുറിപ്പ്‌ , രചന , ബഷീര്‍ കൃതികളെ അടിസ്ഥാനമാക്കി ക്വിസ്  തുടങ്ങിയ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും ബഷീറും കഥാപാത്രങ്ങളും ചേര്‍ന്ന് നിര്‍വ്വഹിച്ചു . ബഷീറായി അഭിനവും , പത്തുമ്മയായി ജാഹ് ന്‍വിയും ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്ന് എന്ന നോവലിലെ കുഞ്ഞു പാത്തുമ്മയായി ഗോപികയും , വിശ്വവിഖ്യാതമായ മൂക്കിലെ മൂക്കനായി അമിത്തും , ആനവാരിയും പൊന്‍ കുരിശും എന്ന നോവലിലെ രാമന്‍ നായരായി ആകാശും , തോമയായി ദേവനന്ദനനും വേഷമിട്ടു.  ബഷീര്‍ പുസ്തക പ്രദര്‍ശനവും നടന്നു. 
കെ ടി ബാബുരാജ് അനുസ്മരണ പ്രഭാഷണം

No comments:

Post a Comment