എ പി
എൽ - ബി പി എൽ
എന്ന
വേർതിരിവില്ലാതെ
എല്ലാ വിദ്യാർഥികൾക്കും സൗജന്യ
യൂനിഫോം ലഭ്യമാക്കണം എന്ന് ഉദിനൂർ സെൻട്രൽ എ
യു പി സ്കൂൾ
അധ്യാപക രക്ഷാകർതൃ സമിതി വർഷാന്ത പൊതുയോഗം അധികൃതരോട് ആവശ്യപ്പെട്ടു. കൂടാതെ ചെറുവത്തൂർ , പടന്ന
, വലിയപറമ്പ പഞ്ചായത്തുകളെ
തൃക്കരിപ്പൂർ , പയ്യന്നൂർ എന്നീ
സ്ഥലങ്ങളുമായി
ബന്ധിപ്പിക്കുന്ന
ഉദിനൂർ റെയിൽവേ ഗേറ്റിന്റെ മേൽപ്പാലം പണി
എത്രയും പെട്ടെന്ന് ആരംഭിക്കണമെന്നും ബന്ധപ്പെട്ട അധികാരികളോട് യോഗം ആവശ്യപ്പെട്ടു.
ഭാരവാഹികളായി പി സുരേഷ്
കുമാർ (പ്രസിഡണ്ട് ) ,ഒ
കെ രമേശൻ (വൈ.പ്രസിഡണ്ട് ) പി സിന്ധു ( മദർ
പി ടി എ പ്രസിഡണ്ട് ) , വി ഹരിദാസ് ( സെക്രട്ടറി ) എന്നിവരെ തെരഞ്ഞെടുത്തു.
No comments:
Post a Comment