Saturday, 15 August 2015

സ്വാതന്ത്ര്യദിനാഘോഷം

          മാ തുജേ സലാം..... വന്ദേ മാതരം ..... ശീലുകള്‍ ഉയര്‍ന്നപ്പോള്‍ നൂറുകണക്കിന് ത്രിവര്‍ണ്ണ പതാകകള്‍ നീലാകാശത്തില്‍ അലമാലകള്‍ തീര്‍ത്തുകൊണ്ട് അറുപത്തിയൊമ്പതാം സ്വാതന്ത്ര്യ ദിനം ഉദിനൂര്‍ സെന്‍ട്രല്‍ എയു പി സ്കൂളിന്റെ വിശാലമായ മൈതാനത്തെ പുളകമണിയിച്ചു കൊണ്ട് കടന്നുപോയി.നാടക കലാകാരന്‍ സുരഭി ഈയ്യക്കാട് സംവിധാനം നിര്‍വ്വഹിച്ച് ,എഴുന്നൂറിലധികം കുട്ടികള്‍ ത്രിവര്‍ണ്ണ പതാകയുമേന്തി കുങ്കുമം , വെള്ള ,ചുവപ്പ് തൊപ്പികളണിഞ്ഞ് ഇന്ത്യയുടെ ഭൂപടത്തിന്റെ ആകൃതിയില്‍ അണിനിരന്നു. സ്കൗട്ട് & ഗൈഡ് സ് കുട്ടികള്‍ ഇരുപത്തിനാല് ആരക്കാലുകളുള്ള അശോകചക്രത്തിന്റെ മാതൃക തീര്‍ത്തു .നടുവില്‍ ത്രിവര്‍ണ്ണ പതാകയുമേന്തി ഭാരതാംബയും . മഴ പെയ്തൊഴിഞ്ഞ മാനം സാക്ഷിയായി ദേശഭക്തി തുളുമ്പുന്ന ഗാനങ്ങളുടെ പശ്ചാത്തലത്തില്‍ അരങ്ങേറിയ സ്വാതന്ത്ര്യ ദിന പരിപാടികള്‍ക്ക്‌ വലിയൊരു ജനാവലി ദൃക്സാക്ഷികളായി .
        പടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ വിവിധ എന്‍ഡോവ്മെന്റുകള്‍ വിതരണം ചെയ്തു. ഹെഡ് മാസ്റ്റര്‍ വി ഹരിദാസ് സ്വതന്ത്ര്യദിനപ്രഭാഷണം നടത്തി .പി ടി എ പ്രസിഡണ്ട് പി സുരേഷ് കുമാര്‍ ചടങ്ങില്‍ അധ്യക്ഷം വഹിച്ചു .                   

No comments:

Post a Comment