KSEB അസോസിയേഷന്റെ നേതൃത്വത്തില്‍ ഒരാള്‍ ഒരു മരം പദ്ധതിയുടെ ഭാഗമായി സ്ക്കൂള്‍ കോമ്പൗണ്ടില്‍ 5 ഫലവൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു .പിലിക്കോട് സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ സഹജന്‍ , മധു കയ്യൂര്‍ , അജിത്ത് തൃക്കരിപ്പൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി .
വൈദ്യുത സുരക്ഷയും ഊര്‍ജ്ജസുരക്ഷയുമായി ബന്ധപ്പെട്ട് KSEB സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന CFL ന്റെ വിതരണോദ്ഘാടനം പിലിക്കോട് സെക്ഷന്‍ അസി. എഞ്ചിനീയര്‍ കെ. സഹജന്‍ നിര്‍വഹിച്ചു. ഹെഡ് മാസ്റ്റര്‍ വി ഹരിദാസ് സ്വാഗതം പറഞ്ഞു. മധു കയ്യൂര്‍, അജിത്ത് തൃക്കരിപ്പൂര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു .
No comments:
Post a Comment