Monday, 29 June 2015

വിദ്യാലയത്തില്‍ മനോരമയുടെ നല്ല പാഠം
കെ എന്‍ വാസുദേവന്‍ നായര്‍ ദേവദത്തന് നല്‍കി ഉദ്ഘാടനം ചെയ്യുന്നു .

Saturday, 27 June 2015

മാധ്യമ ശില്പശാല

     പത്ര ദൃശ്യ മാധ്യമങ്ങല്‍ക്ക് വളരെയധികം പ്രാധാന്യമുള്ള സമൂഹത്തില്‍ മാധ്യമ അവബോധം കുട്ടികള്‍ക്ക് ആവശ്യമാണെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ സ്ക്കൂളില്‍ മാധ്യമ ശില്പശാല നടന്നു . ശില്പശാലയുടെ ഉദ്ഘാടനം പടന്ന ഗ്രാമപഞ്ചായത്ത് വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ കെ പി കൃഷ്ണന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു .ക്യാമ്പില്‍ 50 കുട്ടികള്‍ പങ്കെടുത്തു .ശില്പശാലയ്ക്ക് മാധ്യമപ്രവര്‍ത്തകരായ ശ്രീ വിനയന്‍ പിലിക്കോട് ,വിജിന്‍ദാസ് കിനാത്തില്‍ എന്നിവര്‍ നേതൃത്വംനല്കി .
 

Friday, 26 June 2015

ഫര്‍ണിച്ചര്‍ വിതരണം

     പടന്ന ഗ്രാമപഞ്ചായത്ത് 2014-15 വാര്‍ഷിക പദ്ധതിപ്രകാരം പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക്  നല്‍കുന്ന ഫര്‍ണിച്ചറിന്റെ  വിതരണോല്‍ഘാടനം പടന്ന ഗ്രാമ പഞ്ചായത്ത് വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ പി കൃഷ്ണന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു . ചടങ്ങില്‍ ഹെഡ് മാസ്റ്റര്‍ വി ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു .
 
പുരാവസ്തുസന്ദര്‍ശനം
      അഞ്ചാംതരം സാമൂഹ്യ ശാസ്ത്രത്തിലെ ചരിത്രത്തിലേക്ക് എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് ചരിത്രാന്വേഷണത്തിലൂടെ വിവരങ്ങള്‍ കണ്ടെത്താനായി കുട്ടികള്‍ ഉദിനൂര്‍ ശ്രീ ക്ഷേത്രപാലക ക്ഷേത്രത്തിലെ കൊട്ടാരം സന്ദര്‍ശിച്ചു .റിട്ടയേഡ് അധ്യാപകനായ ശ്രീ കെ വി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ കുട്ടികള്‍ക്ക് കൊട്ടാരത്തിന്റെ ചരിത്രം വിശദീകരിച്ചു . 
സാക്ഷരം  രണ്ടാം ഘട്ടം ആരംഭിച്ചു 
              മലയാളത്തില്‍ എഴുതാനും വായിക്കാനും  പ്രയാസം നേരിടുന്ന കുട്ടികളെ മറ്റു കുട്ടികളുടെ നിലവാരത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരുന്നതിനായി  സാക്ഷരം രണ്ടാം ഘട്ടം ആരംഭിച്ചു  .   സ്ക്കൂളിലെ മുഴുവന്‍ കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തിയ പ്രീ ടെസ്റ്റിലൂടെയാണ് കുട്ടികളെ കണ്ടത്തിയത് .


Wednesday, 24 June 2015

യോഗപരിശീലനം

യോഗപരിശീലനം
            യോഗ ദിനത്തില്‍ യോഗപരിശീലനവുമായി ഉദിനൂര്‍ സെന്‍ട്രല്‍ എ യു പി സ്കൂള്‍. പരിപാടിയുടെ ഉദ്ഘാടനം പി ടി എ പ്രസിഡണ്ട് പി സുരേഷ് നിര്‍വ്വഹിച്ചു. ഹെഡ്മാസ്റ്റര്‍ വി ഹരിദാസ് അധ്യക്ഷത നിര്‍വ്വഹിച്ചു. പി പി കുഞ്ഞിക്കൃഷ്ണന്‍ സ്വാഗതവും കെ ശ്രീധരന്‍ നമ്പൂതിരി നന്ദിയും പറഞ്ഞു. കേളുപണിക്കര്‍ , എ വി സരോജിനി എന്നിവരാണ് പരിശീലനം നല്‍കുന്നത്. 150 ഓളം കുട്ടികള്‍ പരിശീലനത്തില്‍ പങ്കെടുക്കുന്നു.
 
 

Friday, 19 June 2015

അറിവുത്സവമായി വായനാദിനം


   അറിവിന്റെ അക്ഷയഖനികളായ പുസ്തകങ്ങളിലേക്ക് വഴി തുറന്നിട്ടുകൊണ്ട് ഉദിനൂര്‍ സെന്ട്രല്‍ ഏ യു പി സ്കൂളില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ വായനാദിനത്തിന് തുടക്കം കുറിച്ചു. അക്ഷരദീപങ്ങളെ സാക്ഷി നിര്‍ത്തിക്കൊണ്ട് പ്രശസ്ത കവിയും നാടന്‍പാട്ടിന്റെ പ്രചാരകനുമായ ശ്രീ ഗിരീഷ് പുലിയൂര്‍ വായനോത്സവവും വിവിധ ക്ലബ്ബുകളുടെ പ്രവര്‍ത്തനോദ്ഘാടനവും നിലവിളക്ക് കൊളുത്തി നിര്‍വഹിച്ചു. കഥകളിലൂടെയും പാട്ടുകളിലൂടെയും പുസ്തകവായനയുടെ പ്രാധാന്യം കുട്ടികളിലേക്കെത്തിച്ചപ്പോള്‍ അതൊരു നവ്യാനുഭവമായി. വായനാനുഭവങ്ങളിലൂടെ നേടുന്ന അറിവ് ജീവിതത്തിലുനീളം ഒരു സംസ്കാരമായി കൊണ്ടുനടക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ കുട്ടികളുടെ കൈയ്യെഴുത്തു മാസികയായ 'കൂട് ' ഗിരീഷ് പുലിയൂര്‍ പ്രകാശനം ചെയ്തു. ഉറൂബ് ദിനാചരമത്തിന്റെ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനവും അദ്ദേഹം നിര്‍വ്വഹിച്ചു.
 
      ഇംഗ്ലീഷ് ക്ലബ്ബിന്റെ ഉദ്ഘാടനം കൈക്കോട്ടുകടവ് PMSAPTS HSS ഇംഗ്ലീഷ് അധ്യാപിക ശ്രീമതി ശ്രീജ ടീച്ചര്‍ നിര്‍വ്വഹിച്ചു. ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യാന്‍ കുട്ടികളെ പ്രാപ്തരാക്കുന്ന തരത്തിലായിരുന്നു ക്ലാസ്സ്.
 

   ക്രിയാത്മകമായ ക്ലാസ്സ് മുറികളില്‍ രൂപപ്പെടുന്ന പഠനോപകരണങ്ങള്‍ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട പഠനത്തിനുപയുക്തമാക്കാന്‍ കുട്ടികള്‍ക്ക് കഴിയുമെന്ന് പ്രവൃത്തിപരിചയക്ലബ്ബിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് ശ്രീമതി സ്വപ്ന ടീച്ചര്‍ അഭിപ്രായപ്പെട്ടു. ഗണിതക്ലാസ്സിലുപയോഗിക്കാന്‍ കഴിയുന്ന ജ്യാമിതീയ രൂപങ്ങള്‍ , ആശംസാകാര്‍ഡുകള്‍ എന്നിവ നിര്‍മിക്കാനും കുട്ടികള്‍ക്ക് പരിശീലനം നല്‍കി.
 
     അറിവുത്സവത്തിന്റെ ഭാഗമായി നടന്ന പരിപാടികളില്‍ ഹെഡ് മാസ്റ്റര്‍ വി ഹരിദാസ് , പി ടി എ പ്രസിഡണ്ട് സുരേഷ് കുമാര്‍ വിദ്യാര്‍ത്ഥികളായ ശ്രീ പാര്‍വ്വതി , ദേവനന്ദനന്‍ , ജീവസ്സ് , ഗോപിക , നന്ദന , അശ്വതി , വൈഷ്ണവ് , ദിവ്യശ്രീ , ധീരജ് എന്നിവര്‍ സംസാരിച്ചു.

Friday, 12 June 2015

മുഴുവന്‍ ക്ളാസിലും ദേശാഭിമാനി


കൗണ്‍സിലിംഗ് ക്ലാസ്

            ഉദിനൂര്‍ സെന്‍ട്രല്‍  എ യു പി സ്കൂള്‍ ഹെല്‍പ്പ് ഡസ്ക്കിന്റെ ഉദ്ഘാടനവും കൗണ്‍സിലിംഗ് ക്ലാസും  കോടോം ബേളൂര്‍ സ്ക്കൂള്‍ അധ്യാപിക  കെ റിജു  നിര്‍വഹിച്ചു . നന്ദന കെ വി അദ്ധ്യക്ഷയായി. ഹെഡ്മാസ്റ്റര്‍ വി ഹരിദാസ് , വി ശിവദാസ് , കെ ശ്രീധരന്‍ നമ്പൂതിരി , ടി ബിന്ദു , പി പി കുഞ്ഞികൃഷ്ണന്‍   എന്നിവര്‍ നേതൃത്വം നല്‍കി. ഗോപിക കെ സ്വാഗതം പറഞ്ഞു .ശാരീരികവും മാനസികവുമായ അവശത അനുഭവിക്കുന്ന കുട്ടികള്‍ക്ക് പഠനം രസകരമാക്കുന്നതിനു് വ്യത്യസ്ത പഠനതന്ത്രങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ക്ളാസ് വളരെ പ്രയോജനപ്രദമായിരുന്നു.



Tuesday, 9 June 2015

ഒരാള്‍ ഒരു മരം

        KSEB അസോസിയേഷന്റെ നേതൃത്വത്തില്‍  ഒരാള്‍ ഒരു മരം പദ്ധതിയുടെ ഭാഗമായി സ്ക്കൂള്‍  കോമ്പൗണ്ടില്‍ 5 ഫലവൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു .പിലിക്കോട്  സെക്ഷന്‍  അസിസ്റ്റന്റ്  എഞ്ചിനീയര്‍  കെ സഹജന്‍ , മധു കയ്യൂര്‍ , അജിത്ത് തൃക്കരിപ്പൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി .  
 
            വൈദ്യുത സുരക്ഷയും ഊര്‍ജ്ജസുരക്ഷയുമായി ബന്ധപ്പെട്ട് KSEB സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന CFL ന്റെ വിതരണോദ്ഘാടനം പിലിക്കോട് സെക്ഷന്‍ അസി. എഞ്ചിനീയര്‍  കെ. സഹജന്‍ നിര്‍വഹിച്ചു.  ഹെഡ് മാസ്റ്റര്‍ വി ഹരിദാസ് സ്വാഗതം പറഞ്ഞു. മധു കയ്യൂര്‍, അജിത്ത് തൃക്കരിപ്പൂര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു .

Tuesday, 2 June 2015

ജില്ല സ്ക്കൂള്‍ പ്രവേശനോത്സവം