Saturday, 27 August 2016

                         വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം 
         ചെറുവത്തൂർ ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം പ്രശസ്ത നോവലിസ്റ്റ് സി വി ബാലകൃഷ്ണൻ നിർവഹിച്ചു . ചെറുവത്തൂർ എ ഇ ഒ   ടി എം സദാനന്ദൻ അധ്യക്ഷം  വഹിച്ചു .വി ചന്ദ്രിക , ഓ ബീന , ഈ യ്യക്കാട്  രാഘവൻ മാസ്റ്റർ , പി സിന്ധു , പി ശശിധരൻ എന്നിവർ സംസാരിച്ചു . പ്രമോദ് അടുത്തില , ബാലകൃഷ്ണൻ കൈതപ്രം , ഉണ്ണിരാജൻ ചെറുവത്തൂർ , അനിൽ നടക്കാവ് എന്നിവർ ക്യാംപിനു നേതൃത്വം നൽകി . 


 
                                                        കോർണർ പി ടി എ 
തെക്കേക്കാട്
ഓ രി

സംസൃതം  അക്കാദമിക്  കൗൺസിലിൻറെ  ആഭിമുഖ്യത്തിൽ  നടത്തിയ ജില്ലാ തല രാമായണം ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ദേവിക സി കെ , ആവണി ചന്ദ്രൻ ഉദിനൂർ സെൻട്രൽ എ യു  പി സ്‌കൂൾ .

Tuesday, 16 August 2016

       സ്‌കൂൾ പാർലിമെന്റ് തെരഞ്ഞെടുപ്പിൽ പുത്തൻ   അദ്ധ്യായം കുറിച്ച് ഉദിനൂർ സെൻട്രൽ എ യു പി സ്‌കൂൾ 
        നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ നടന്ന സ്‌കൂൾ പാർലിമെൻറ് തെരഞ്ഞെടുപ്പ്  കുട്ടികൾക്ക് പുത്തൻ അനുഭവമായി . ഉദിനൂർ സെൻട്രൽ എ യു പി സ്‌കൂളിലാണ് കംപ്യുട്ടർ  സംവിധാനത്തിന്റെ സഹായത്തോടെ സ്‌കൂൾ ലീഡർ തെരഞ്ഞെടുപ്പ് നടത്തിയത് .
            വിവിധ ചിഹ്നങ്ങളിലായി ഒമ്പതോളം സ്ഥാനാർത്ഥികളാണ് മത്സരിച്ചത് . പ്രീ  പോൾ , എക്സിറ് പോൾ സർവ്വേയും  തെരഞ്ഞെടുപ്പിൻറെ ഭാഗമായി നടന്നിരുന്നു. സർവ്വേഫലവും യാഥാർത്ഥഫലവും ഒന്നുതന്നെയായത് കുട്ടികൾക്ക് കൗതുകമായി. തികച്ചും ജനാധിപത്യ പ്രക്രിയയിൽ ഊന്നിക്കൊണ്ടും എല്ലാ ചട്ടങ്ങളും പാലിച്ചുകൊണ്ടും നടന്ന ഈ പരിപാടി പൊതുതെരഞ്ഞെടുപ്പിൻറെ  നേർസാക്ഷ്യമായി .


Tuesday, 9 August 2016

ഹിരോഷിമ ദിനം  
               യുദ്ധ വിരുദ്ധ റാലി ഹെഡ്മിസ്ട്രസ് വി ചന്ദ്രിക ഫ്ളാഗ് ഓഫ് ചെയ്യുന്നു .
കർക്കടകക്കഞ്ഞിയുടെ രുചിയും മാഹാത്മ്യവും പകർന്ന് വിദ്യാലയത്തിലെ പൂർവ അദ്ധ്യാപകൻ 
         ഉദിനൂർ  സെൻട്രൽ  എ യു പി സ്‌കൂളിൽ കർക്കടകക്കഞ്ഞിയുടെ മാഹാത്മ്യവും മാധുര്യവും പകർന്ന് നാടിന്റെ സ്വന്തം ഹിന്ദി കുഞ്ഞമ്പു മാഷ് .വൃക്ഷമിത്രഅവാർഡ് ജേതാവും ആയുർവേദ ചികിത്സാരംഗത്ത് പ്രമുഖനുമായ ശ്രീ കൃഷ്ണപ്രസാദിന്റെ  പാചക വിധിപ്രകാരമാണ് മരുന്നും മധുരവും ചേർത്ത പായസക്കൂട്ട്  തയ്യാറാക്കി നൽകിയത്.
       ആയുർവേദ വിധിപ്രകാരം കർക്കടകമാസം മനുഷ്യ ശരീരത്തിലെ ശാരീരിക ദൗർബല്യങ്ങൾ പുറത്തുവരുന്ന കാലമാണ് .ആമാശയത്തിൽ അടിഞ്ഞുകൂടിയ വിഷപദാർത്ഥങ്ങൾ പല രോഗങ്ങളായി പുറത്തുവരും.ഇതിനെ പ്രതിരോധിക്കാൻ പല മാർ ഗങ്ങളും പഴയ കാലത്തുതന്നെ ആചാര്യൻ മാർ കണ്ടെത്തിയിരുന്നു.മാറിവന്ന ജീവിത ചര്യകൾ നമ്മെ ഇതിൽ നിന്നും പാടെ അകറ്റിയതിൻറെ ഫലമായി പലവിധ ജീവിത ശൈലീരോഗങ്ങൾ പിടികൂടി .ഇത് തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കർക്കടകത്തിലെ ഔഷധസേവ പ്രോത്സാഹിപ്പിക്കുന്നതിനായി ഔഷധക്കഞ്ഞി തയ്യാറാക്കിയത്.ഉണക്കലരി, ചെറുപയർ പരിപ്പ് , ഗോതമ്പ് , ആശാളി , ചതുപ്പ ,ജാതിപത്രി ,അയമോദകം , ഉലുവ , ജീരകം , പേരും ജീരകം ,ശർക്കര , തേങ്ങാപ്പാൽ ഇവ ചേർത്ത് തയ്യാറാക്കിയ പായസക്കൂട്ട് വ്യത്യസ്ത രുചിക്കൂട്ടായി കുട്ടികൾ ആസ്വദിച്ചു.

                               റിയോ ഒളിംപിക്സ് 2016
                            റിയോ ഒളിംപിക്സ് 2016 ന്റെ വരവറിയിച്ച് ഉദിനൂര്‍ സെന്ട്രല്‍ എയുപി സ്ക്കൂളിലെ കുട്ടികളും അധ്യാപകരും കൂടി കൂട്ട ഓട്ടം നടത്തി . നടക്കാവില്‍ നിന്നും അരംഭിച്ച ഓട്ടം സംസ്ഥാന സബ്ജൂനിയര്‍ ഫുട്ബോള്‍ താരം ആകാശ് രവി ഫാഗാ ഓഫ് ചെയ്തു .

                         പി  ടി എ ജനറല്‍ ബോഡി യോഗം 
           ഈ വര്‍ഷത്തെ സ്ക്കൂള്‍ ജനറല്‍ ബോഡി യോഗം 31.07.2016 ഞായറാഴ്ച നടന്നു . പി ടി എ പ്രസിടണ്ട് സുരേഷ്കുമാറിന്റെ അധ്യക്ഷതയില്‍ സൊസൈറ്റി സെക്രട്ടറി ദാമു കാര്യത്ത് യോഗം ഉദ്ഘാടനം ചെയ്തു . പുതിയ പി ടി എ പ്രസിഡന്റായി പി സുരേഷ്കുമാറിനേയും മദര്‍ പിടിഎ പ്രസിഡന്റായി സിന്ധുവിനേയും തെരഞ്ഞെടുത്തു .