Friday, 21 August 2015

ഓണാഘോഷം

                 ഓണാഘോഷം  വിവിധ പരിപാടികളോടെ ആഘോഷിച്ചു . 

 
 

നാട്ടറിവ്

           വനമിത്ര അവാര്‍ഡ് ജേതാവും നാട്ടുവൈദ്യനുമായ കൃഷ്ണപ്രസാദ് ഔഷധസസ്യങ്ങളെകുറിച്ചും നാടന്‍ ചികിത്സയെ കുറിച്ചും കുട്ടികള്‍ക്ക്  ക്ളാസ് എടുത്തു. ചടങ്ങില്‍ പിടിഎ  പ്രസിഡണ്ട് കെ സുരേഷ്കുമാര്‍ അധ്യക്ഷം വഹിച്ചു.

Sunday, 16 August 2015

വാര്‍ഷിക സ്കൗട്ട് ക്യാമ്പ്

      ഉദിനൂര്‍ സെന്‍ട്രല്‍ എ യു പി സ്ക്കൂള്‍ സ്കൗട്ട് യൂണിറ്റിന്റെ നേതൃത്വത്തില്‍ കുട്ടികളില്‍ നേതൃപാടവം വളര്‍ത്തിയെടുക്കുന്നതിനുവേണ്ടിയുള്ള വാര്‍ഷിക സ്കൗട്ട് ക്യാമ്പ് സംഘടിപ്പിച്ചു . സ്ക്കൂള്‍ ഹെഡ് മാസ്റ്റര്‍ വി ഹരിദാസ് മാസ്റ്ററുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ പി ടി എ പ്രസിഡന്റ് കെ സുരേഷ് കുമാര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു . സീനിയര്‍ അസിസ്റ്റന്റ് വി ശിവദാസ് , DOC ഭാസ്ക്കരന്‍ വി കെ , ഡോ ലളിതാംബിക എന്നിവര്‍ ആശംസകളര്‍പ്പിച്ചു. കെ കെ ജാനകി സ്വാഗതവും കെ ശ്രീധരന്‍ നമ്പൂതിരി നന്ദിയും രേഖപ്പെടുത്തി .ക്യാമ്പിന് DOC ഭാസ്ക്കരന്‍ വി കെ , ലോക്കല്‍ അസോസിയേഷന്‍ സെക്രട്ടറി മനോജ്കുമാര്‍ , ട്രയിനിംഗ് കൗണ്‍സിലര്‍ വാസുദേവന്‍ എന്നിവര്‍ നേതൃത്വം നല്‍കി .
 
 

Saturday, 15 August 2015

സ്വാതന്ത്ര്യദിനാഘോഷം

          മാ തുജേ സലാം..... വന്ദേ മാതരം ..... ശീലുകള്‍ ഉയര്‍ന്നപ്പോള്‍ നൂറുകണക്കിന് ത്രിവര്‍ണ്ണ പതാകകള്‍ നീലാകാശത്തില്‍ അലമാലകള്‍ തീര്‍ത്തുകൊണ്ട് അറുപത്തിയൊമ്പതാം സ്വാതന്ത്ര്യ ദിനം ഉദിനൂര്‍ സെന്‍ട്രല്‍ എയു പി സ്കൂളിന്റെ വിശാലമായ മൈതാനത്തെ പുളകമണിയിച്ചു കൊണ്ട് കടന്നുപോയി.നാടക കലാകാരന്‍ സുരഭി ഈയ്യക്കാട് സംവിധാനം നിര്‍വ്വഹിച്ച് ,എഴുന്നൂറിലധികം കുട്ടികള്‍ ത്രിവര്‍ണ്ണ പതാകയുമേന്തി കുങ്കുമം , വെള്ള ,ചുവപ്പ് തൊപ്പികളണിഞ്ഞ് ഇന്ത്യയുടെ ഭൂപടത്തിന്റെ ആകൃതിയില്‍ അണിനിരന്നു. സ്കൗട്ട് & ഗൈഡ് സ് കുട്ടികള്‍ ഇരുപത്തിനാല് ആരക്കാലുകളുള്ള അശോകചക്രത്തിന്റെ മാതൃക തീര്‍ത്തു .നടുവില്‍ ത്രിവര്‍ണ്ണ പതാകയുമേന്തി ഭാരതാംബയും . മഴ പെയ്തൊഴിഞ്ഞ മാനം സാക്ഷിയായി ദേശഭക്തി തുളുമ്പുന്ന ഗാനങ്ങളുടെ പശ്ചാത്തലത്തില്‍ അരങ്ങേറിയ സ്വാതന്ത്ര്യ ദിന പരിപാടികള്‍ക്ക്‌ വലിയൊരു ജനാവലി ദൃക്സാക്ഷികളായി .
        പടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ വിവിധ എന്‍ഡോവ്മെന്റുകള്‍ വിതരണം ചെയ്തു. ഹെഡ് മാസ്റ്റര്‍ വി ഹരിദാസ് സ്വതന്ത്ര്യദിനപ്രഭാഷണം നടത്തി .പി ടി എ പ്രസിഡണ്ട് പി സുരേഷ് കുമാര്‍ ചടങ്ങില്‍ അധ്യക്ഷം വഹിച്ചു .                   

Saturday, 1 August 2015

സ്നേഹത്തണൽ ക്വിസ്‌

                       കേരളകൗമുദിയുടെയും  കേരള  ഫോകലോർ  അക്കാദമിയുടെയും     ബിആർസി ചെരുവത്തുരിന്റെയും സംയുക്താഭിമുഖ്യത്തിൽ  നടത്തിയ സ്നേഹത്തണൽ  ക്വിസ്‌  മത്സരത്തിൽ  വിജയികളായവർക്കുള്ള  സമ്മാനദാനം ഉപജില്ല കോഡിനേറ്റർ  കെ എം അനിൽകുമാർ  നിർവഹിച്ചു . ചടങ്ങിൽ   കേ രളകൗമുദി സർക്കുലേഷൻ മാനേജർ  പ്രശാന്ത് ,  ബിആർസി  ട്രെയിനർ  ശുഭ  എന്നിവർ  പങ്കെടുത്തു. ഹെഡ്മാസ്റ്റർ സ്വാഗതം പറഞ്ഞു .
 

എല്ലാ വിദ്യാർഥികൾക്കും സൗജന്യയൂനിഫോം നല്കുക



               പി എൽ  - ബി പി എൽ  എന്ന വേർതിരിവില്ലാതെ എല്ലാ വിദ്യാർഥികൾക്കും സൗജന്യ യൂനിഫോം ലഭ്യമാക്കണം  എന്ന്  ഉദിനൂർ സെൻട്രൽ യു പി സ്കൂൾ അധ്യാപക രക്ഷാകർതൃ  സമിതി വർഷാന്ത പൊതുയോഗം അധികൃതരോട്  ആവശ്യപ്പെട്ടുകൂടാതെ ചെറുവത്തൂർ , പടന്ന , വലിയപറമ്പ പഞ്ചായത്തുകളെ  തൃക്കരിപ്പൂർ , പയ്യന്നൂർ എന്നീ സ്ഥലങ്ങളുമായി ബന്ധിപ്പിക്കുന്ന ഉദിനൂർ റെയിൽവേ ഗേറ്റിന്റെ മേൽപ്പാലം പണി എത്രയും പെട്ടെന്ന് ആരംഭിക്കണമെന്നും  ബന്ധപ്പെട്ട അധികാരികളോട് യോഗം ആവശ്യപ്പെട്ടു.
                     ഭാരവാഹികളായി   പി സുരേഷ് കുമാർ (പ്രസിഡണ്ട് ) , കെ രമേശൻ (വൈ.പ്രസിഡണ്ട് ) പി സിന്ധു ( മദർ പി ടി   പ്രസിഡണ്ട് ) , വി ഹരിദാസ്  ( സെക്രട്ടറി ) എന്നിവരെ തെരഞ്ഞെടുത്തു