Tuesday, 21 June 2016

        അഞ്ഞൂറോളം കയ്യെഴുത്തുമാസികകൾ വായനാദിനത്തിൽ

    ഉദിനൂർ സെൻട്രൽ എ യു പി സ്കൂളിൽ വായനാദിനത്തിൽ  വിദ്യാലയത്തിലെ കുട്ടികൾ ഒന്നടങ്കം വായനാദിനപരിപാടികളിൽ കൈ മെയ് മറന്ന് മുഴുകിയപ്പോൾ പിറന്നത് 500 ഓളം കയ്യെഴുത്തുമാസികകൾ . കയ്യെഴുത്തുമാസികകളുടെ അക്ഷരക്കൊയ്ത്താണ് വിദ്യാലത്തിൽ അരങ്ങേറിയത്.
     'സർഗാത്മാഗത വീട്ടിൽ നിന്ന് തുടങ്ങാം' .എന്ന ആശയവുമായി ആരംഭിച്ച പരിപാടിയുടെ സാക്ഷാത്കാരമാണ്‌ വായനാദിനത്തിൽ നടന്നത്. കുടുംബത്തിലെ ഓരോ അംഗവും തന്റെ കുട്ടിയുടെ കയ്യെഴുത്തുമാസികയിൽ സൃഷ്ടികൾ നൽകിക്കൊണ്ട് മാസിക സംപുഷ്ടമാക്കി .അച്ഛന്റെയും അമ്മയുടെയും സഹോദരങ്ങളുടെയും മറ്റു പ്രിയപ്പെട്ടവരുടെയും കലാ സാഹിത്യ സൃഷ്ടികൾ കൊണ്ട് സമ്പന്നമായ മാസികയുമായിട്ടാണ് വായനാദിനത്തിൽ കുട്ടികൾ വിദ്യാലയത്തിലെത്തിയത് .
     ഉദ്ഘാടകനായ കരിപ്പാൽ എസ്  വി യു പി സ്കൂൾ അദ്ധ്യാപകൻ വി എം ജനാർദ്ദനൻ  മാസ്റ്റർ കയ്യെഴുത്തുമാസികയുടെ പ്രകാശനം നിർവഹിച്ചപ്പോൾ കുട്ടികൾ ഓരോരുത്തരും അവരുടെ കയ്യെഴുത്തുമാസികകൾ ഉയർത്തിപ്പിടിച്ചുകൊണ്ട് അഭിവാദ്യം ചെയ്തു.തുടർന്ന് ജ്വലിക്കുന്ന അക്ഷരദീപത്തിന്റെ പ്രഭയിൽ കുട്ടികൾ ലൈബ്രറി അംഗത്വ കാർഡ് ഉയർത്തിപ്പിടിച്ചുകൊണ്ട് സമ്പൂർണ്ണ ലൈബ്രറി അംഗത്വ വിദ്യാലയം എന്ന പ്രഖ്യാപനം നടത്തി. അക്ഷരം അഗ്നിയാണ് ......... എന്ന് തുടങ്ങുന്ന വായനാദിന പ്രതിജ്ഞയും ഏറ്റുചൊല്ലി .
ചടങ്ങിൽ ഈ വർഷത്തെ ലൈബ്രറി പുസ്തക വിതരണോൽഘാടനം പി ടി എ പ്രസിഡണ്ട് നിർവഹിച്ചു . മലയാളം ക്ലബ്ബ് പ്രസിഡണ്ട് ജാഹ്ൻവിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗൌരിനന്ദ സ്വാഗതവും അനന്യ നന്ദിയും പറഞ്ഞു .
 

Sunday, 19 June 2016

                                           പരിശീലനം
       ഏഴാം ക്ളാസ് അടിസ്ഥാനശാസ്ത്രത്തിലെ മണ്ണില്‍ പൊന്നു വിളയിക്കാം എന്ന പാഠഭാഗത്തിലെ ബഡ്ഡിംഗ് , ഗ്രാഫ്റ്റിങ് , ലെയറിംഗ് എന്നിവയുടെ ശാസ്ത്രീയ രീതി  പിലിക്കോട് കാര്‍ഷിക ഗവേഷണകേന്ദ്രത്തിലെ ....  പരിചയപ്പെടുത്തുന്നു.
                                          പരിസ്ഥിതി  ദിനാഘോഷം
        പ്രവാസി മലയാളിയായ  ബാബുരാജ് സ്ക്കൂള്‍ പറമ്പില്‍ വെച്ച് പിടിപ്പിക്കുന്നതിനുവേണ്ടി ലക്ഷ്മിതരു ചെടി ഹെ‍ഡ്മിസ്ട്രസിന് കൈമാറുന്നു . കാന്‍സറിനെ പ്രതിരോധിക്കാന്‍ കഴിവുള്ള ഔഷധസസ്യമാണിത് . ചടങ്ങില്‍ കൃഷ്ണപ്രസാദ് വൈദ്യര്‍ പങ്കെടുത്തു .


 

Saturday, 18 June 2016


                            പ്രവേശനോൽസവം    
                   

           വർണ്ണാഭമായ വേദിയിൽ നടന്ന പ്രവേശനോൽസവപരിപാടികളുടെ ഉദ്ഘാടനം വാർഡ്‌ മെമ്പർ ശ്രീമതി ഒ ബീന നിർവഹിച്ചു .പി ടി എ പ്രസിഡണ്ട് സുരേഷ്കുമാറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രഥമാധ്യാപിക വി ചന്ദ്രിക സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീധരൻ നമ്പൂതിരി നന്ദിയും പ്രകാശിപ്പിച്ചു. മാനേജ്മെന്റ് പ്രതിനിധികളായ കെ എൻ വാസുദേവൻ നായർ , എം വി കുഞ്ഞിക്കോരൻ , ദാമു കാര്യത്ത് , മദർ പി ടി എ പ്രസിഡണ്ട് സിന്ധു എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
       വിദ്യാഭ്യാസം ഞങ്ങളുടെ അവകാശമാണ് , അറിവ് അഗ്നിയാണ് ' എന്ന മുദ്രാഗീതം ഉരുവിട്ടുകൊണ്ട് ഉദിനൂർ സെൻ ട്രൽ എ യു പി സ്കൂളിലെ മുഴുവൻ കുട്ടികളും അക്ഷരദീപം തെളിയിച്ചു. പ്രവേശനോൽസവത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട പരിപാടിയിൽ അവർ ഒത്തൊരുമിച്ച് അവർ പോതുവിദ്യാലയ സംരക്ഷണ പ്രതിജ്ഞ എടുത്തു.സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ പൊതു വിദ്യാലയങ്ങൾ അടച്ചുപൂട്ടുന്നതിൽ പ്രതിഷേധിച്ച് മെഴുകുതിരി തെളിയിച്ച് അക്ഷര ജ്വാല തീർത്തു
      
       
 
 
                                     
                                   മെയ് 31 വിദ്യാഭ്യാസ ശില്പശാല



                          2015-16 വര്‍ഷത്തെ  യു എസ് എസ്,എല്‍ എസ് എസ് വിജയികള്‍

 

Friday, 17 June 2016

                                            വാർഷികാഘോഷം     
    ഉദിനൂർ സെൻട്രൽ എ യു പി സ്കൂൾ 81 ആം വാർഷികാഘോഷവും സർവ്വീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും ഉത്സവച്ഛായ പകർന്ന അന്തരീക്ഷത്തിൽ ഏപ്രിൽ 1 ന് നടന്നു. പടന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി സി ഫൗസിയയുടെ അധ്യക്ഷതയിൽ ബഹു.എം പി ശ്രീ പി കരുണാകരൻ വാർഷികാഘോഷവും കാസറഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  ശ്രീ എ ജി സി ബഷീർ യാത്രയയപ്പ്  സമ്മേളനവും ഉദ്ഘാടനം ചെയ്തു. മലയാളത്തിൻറെ അക്ഷരപുണ്യം  ശ്രീ ആലങ്കോട് ലീലാകൃഷ്ണൻ ചടങ്ങിൽ മുഖ്യാതിഥി ആയിരുന്നു. കാസറഗോഡ് വിദ്യാഭ്യാസ ഉപ ഡയരക്ടർ ശ്രീ വി വി രാമചന്ദ്രൻ ഉപഹാരസമർപ്പണം നിർവ്വഹിച്ചു . വാർഷികാഘോഷസപ്ലിമെന്റ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ ടി എം സദാനന്ദൻ സ്കൂൾ മാനേജർ ശ്രീ എം വി കുഞ്ഞിക്കോരന് നല്കി പ്രകാശനം ചെയ്തു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൻ ശ്രീമതി കെ വി ബിന്ദു ,പടന്ന ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി ഓ ബീന ,ഉദിനൂർ എജ്യുക്കേഷണൽ സൊസൈറ്റി പ്രസിഡണ്ട്  ശ്രീ കെ എൻ വാസുദേവൻനായർ , സ്കൂൾ പി ടി എ പ്രസിഡണ്ട്  ശ്രീ പി സുരേഷ് കുമാർ , മദർ പി ടി എ പ്രസിഡണ്ട്  ശ്രീമതി പി സിന്ധു തുടങ്ങിയവർ ആശംസകൾ നേർന്നു .സ്വാഗതസംഘം  ജനറൽ കൺവീനർ ശ്രീമതി വി ചന്ദ്രിക സ്വാഗതവും കൺവീനർ കെ ശ്രീധരൻ നമ്പൂതിരി നന്ദിയും പറഞ്ഞു .തുടർന്ന് ബാബു പിലിക്കോടും സംഘവും ഒരുക്കിയ, 300 ഓളം വിദ്യാർഥികൾ അണിനിരന്ന, രണ്ടു മണിക്കൂരിലേറെ നീണ്ടുനിന്നനൃത്തോത്സവം മൈതാനം നിറഞ്ഞുനിന്ന സഹൃദയരായ കാണികൾക്ക്  നവ്യാനുഭവമായി .