Friday, 19 December 2014

                                      സുവര്‍ണ്ണ കേരളം                  
              കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും വിഷരഹിതമായ പച്ചക്കറിപ്രദാനം ചെയ്യുന്നതിലൂടെ സുരക്ഷിതമായ ഭക്ഷണം എന്ന ലക്ഷ്യത്തിലേക്ക് എത്തുന്നതിനുള്ള സംരംഭമായ സുവര്‍ണ്ണ കേരളം പദ്ധതി തൃക്കരിപ്പൂര്‍ ഫാര്‍മേര്‍സ് സഹകരണബേങ്കും ഉദിനൂര്‍ സെന്‍ട്രല്‍ എയുപി സ്ക്കൂള്‍ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ചേര്‍ന്ന് സ്ക്കൂളില്‍ ആരംഭിച്ചു . സത്താര്‍ മണിയനോടിയുടെ അദ്ധ്യക്ഷതയില്‍ പടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ പച്ചക്കറി നട്ട്കൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു . പടന്ന കൃഷിഓഫീസര്‍ ശ്രീമതി രേഷ്മ .കെ.പി പദ്ധതി വിശദീകരിച്ചു . ടി.വി ബാലകൃഷ്ണന്‍ , ജതീന്ദ്രന്‍ കെ.വി , വി.കെ ചന്ദ്രന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച്  സംസാരിച്ചു . ഹെഡ് മാസ്റ്റര്‍ വി ഹരിദാസ് സ്വാഗതം പറഞ്ഞു .
 
 

No comments:

Post a Comment