Monday, 1 September 2014

എഴുത്തുമരം.

        ഇത് ഉദിനൂരിന്‍റെ സ്വന്തം എഴുത്തുമരം. ഉദിനൂര്‍ സെന്‍ട്രല്‍ എ.യു.പി. സ്കൂളിലെ വായനാ മൂലയില്‍ ആണ് ഈ 'വളരുന്ന എഴുത്തുമരം' എന്ന കൂറ്റന്‍ ശില്‍പം സ്ഥാപിച്ചിരിക്കുന്നത്. കുട്ടികളുടെ സര്‍ഗസൃഷ്ടികള്‍ ഇലകളിലും കൊമ്പുകളിലും പൂക്കളിലും ഏറ്റുവാങ്ങിക്കൊണ്ട് ഈ എഴുത്തുമരം നാള്‍ തോറും വളരും. വര്‍ഷങ്ങള്‍ക്കുമുന്‍പ് സ്കൂള്‍ വളപ്പില്‍ നിന്നും മുറിച്ചുമാറ്റിയ ഒരു അക്കേഷ്യമരത്തിന്‍റെ കുറ്റി വെയിലും മഴയും കൊണ്ട് നശിക്കാന്‍ തുടങ്ങുമ്പോള്‍ അതിനെ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന ചിന്തയാണ് ഒടുവില്‍ ' 'വളരുന്ന എഴുത്തുമരം' ആയി രൂപാന്തരം പ്രാപിച്ചത്. പ്രശസ്ത ശില്പി ശ്രീ സുരേന്ദ്രന്‍ കൂക്കാനം ആണ് ഈ ശില്പം രൂപകല്‍പന ചെയ്തത്. വിഖ്യാത നാടന്‍ പാട്ട് കലാകാരന്‍ ശ്രീ സി. ജെ. കുട്ടപ്പന്‍ ശില്പത്തിന്റെ അനാച്ചാദനം നിര്‍വഹിച്ചു. ഹെഡ് മാസ്റ്റര്‍ വി.ഹരിദാസ്‌ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പി.പി.കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ സ്വാഗതവും ശ്രീധരന്‍ നമ്പൂതിരി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

ശ്രീ സുരേന്ദ്രന്‍ കൂക്കാനം എഴുത്തുമരത്തിന്റെ പണിപ്പുരയില്‍

.

No comments:

Post a Comment