Thursday, 26 March 2020

ബഷീര്‍ അനുസ്മരണം

ബഷീര്‍ അനുസ്മരണം


പ്രവേശനോത്സവം

പ്രവേശനോത്സവം




Wednesday, 24 January 2018

രക്ഷാകര്‍ത്തൃ വിദ്യാഭ്യാസം  
          പടന്ന പഞ്ചായത്ത് തല രക്ഷാകര്‍ത്തൃ വിദ്യാഭ്യാസത്തിന്റെ ഉദ്ഘാടനം  പഞ്ചായത്ത് പ്രസിഡന്റ് ഫൗസിയ നിര്‍വ്വഹിക്കുന്നു. ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ഒ .ബീന , പിടിഎ പ്രസിഡന്റ് സുരേഷ്കുമാര്‍ ,മദര്‍ പിടി എ പ്രസിഡന്റ് ഉഷ എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു. ഉദിനൂര്‍ ഗവ ഹയര്‍ സെക്കന്ററി സ്ക്കൂള്‍ ഹെഡ് മാസ്റ്റര്‍ സി കെ രവി , പി പി കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ കലാസ് കൈകാര്യം ചെയ്തു. 



                                       സ്കൂൾ ട്വിന്നിംഗ് പ്രോഗ്രാം
വിദ്യാലയ മികവുകൾ പരസ്പരം പങ്കുവയ്ക്കുന്നതിനും മികച്ച മാതൃകകൾ സ്വന്തം വിദ്യാലയത്തിൽ പ്രാവർത്തികമാക്കുന്നതിനും ലക്ഷ്യമിട്ട് സർവശിക്ഷാ അഭിയാൻ ആവിഷ്ക്കരിച്ച    സ്കൂൾ ട്വിന്നിംഗ് പ്രോഗ്രാമിന് ചെറുവത്തൂർ ബി ആർ സി യിൽ തുടക്കമായി.ഉദിനൂർ സെൻട്രൽ എ യു പി സ്കൂളിൽ അതിഥികളായെത്തിയ മുഴക്കോം ജിയുപി സ്കൂളിലെ ഏഴാം തരത്തിലെ മുപ്പത് വിദ്യാർഥികളും പ്രഥമാധ്യാപകനുൾപ്പെടെ നാല് അധ്യാപകരുമാണ് വേറിട്ട പരിപാടിയിൽ പങ്കാളികളായത്.
        രാവിലെ സ്‌കൂൾ അസംബ്ലിയിൽ പടന്ന ഗ്രാമ പഞ്ചായത്ത് മെമ്പർ ഒ ബീനയും ഒന്നാം തരത്തിലെ കുട്ടികളും ചേർന്ന് അതിഥികളായ കുട്ടികൾക്ക് പുസ്തകങ്ങൾ സമ്മാനിച്ചുകൊണ്ട് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, ഉറുദു വാർത്താ വായനകളും പുസ്തകാസ്വാദനക്കുറിപ്പ് അവതരണവും അസംബ്ലിയെ ശ്രദ്ധേയമാക്കി. തുടർന്ന് ഐ സി ടി സാധ്യതകൾ ഉപയോഗപ്പെടുത്തി ഏഴാം തരത്തിൽ വിവിധ വിഷയങ്ങൾ എളുപ്പത്തിൽ ഗ്രഹിക്കാൻ പറ്റും വിധത്തിൽ അധ്യാപകർ അവതരിപ്പിച്ചു.ഉദിനൂരിന്റെ മികവുകളിലൊന്നായ പ്രതിമാസ മാധ്യമ ക്വിസ് മത്സരത്തിൽ മുഴക്കോത്തെ കുട്ടികളും സമ്മാനം നേടി.ഉദിനൂർ സെൻട്രലിൽ 2017-18 അധ്യയന വർഷം നടന്ന മികവുകളുടെ ഡോക്യുമെന്ററി, ഫോട്ടോ പ്രദർശനമായിരുന്നു പിന്നീട്.ബാലസഭ, സാഹിത്യ സമാജം,ശലഭോദ്യാനം, പച്ചക്കറിത്തോട്ടം സന്ദർശനം എന്നിവയും മികവുകളുടെ നേർസാക്ഷ്യങ്ങളായി മുഴക്കോത്തെ കുട്ടികൾ കണ്ടറിഞ്ഞു. അടുത്ത മാസം ആദ്യം ഉദിനൂരിലെ പുതിയ കൂട്ടുകാരെ തങ്ങളുടെ വിദ്യാലയത്തിലേക്ക് ക്ഷണിച്ചു കൊണ്ടാണ് മുഴക്കോത്തെ കുരുന്നുകൾ മടങ്ങിയത്.
     ഉദ്ഘാടന ചടങ്ങിൽ ബിപിഒ  കെ നാരായണൻ പരിപാടി വിശദീകരണം നടത്തി.ഉദിനൂർ സെൻട്രൽ എ യു പി സ്കൂൾ പ്രഥമാധ്യാപിക വി ചന്ദ്രിക, മുഴക്കോം  ജിയുപി സ്കൂൾ പ്രഥമാധ്യാപകൻ പി വി രമേശൻ, അധ്യാപകരായ ബിജു, ദ്രൗപദി, അജിത, മദർ പി ടി എ പ്രസിഡന്റ് ഉഷാ കൃഷ്ണൻ, ബി ആർ സി പരിശീലകരായ പി വി ഉണ്ണിരാജൻ ,പി വേണുഗോപാലൻ എന്നിവർ സംസാരിച്ചു.




Thursday, 4 January 2018

 വിളവെടുപ്പ്
കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിന്‍ സ്ക്കൂളില്‍ ആരംഭിച്ച  പച്ചക്കറി കൃഷിയുടെ ഒന്നാം ഘട്ട വിളവെടുപ്പ് ഇന്ന് നടന്നു. വാര്‍ഡ് മെമ്പര്‍ ഒ .ബീന വിളവെടുപ്പ് ഉദ്ഘാടനം നിര്‍വഹിച്ചു .ചടങ്ങില്‍ കൃഷി ഓഫീസര്‍ അംബുജാക്ഷന്‍ , എജ്യുക്കേഷണല്‍ സൊസൈറ്റി പ്രസിഡന്റ് വാസുദേവന്‍ നായര്‍ എന്നിവര്‍ സംബന്ധിച്ചു . 


Monday, 4 December 2017

ജില്ല കലോത്സവം
 റവന്യൂ ജില്ല കലോത്സവത്തില്‍ യു പി വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടി  ഉദിനൂര്‍ സെന്ട്രല്‍   മികച്ച വിദ്യാലയത്തിന് അര്‍ഹതനേടി .


Sunday, 3 December 2017

ഹരിതോത്സവം 
കൃഷി വകുപ്പുമായി സഹകരിച്ച് കൊണ്ട് വിദ്യാലയത്തിൽ പച്ചക്കറിത്തോട്ടം. ഈ പദ്ധതിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട പടന്ന പഞ്ചായത്ത് പ്രസിഡണ്ട് പി.സി ഫൗസിയ 30-11-2017 ന് നിർവ്വഹിച്ചു. വാർഡ് മെമ്പർ ശ്രീമതി ഒ.ബീന അദ്ധ്യക്ഷത വഹിച്ചു.

Thursday, 30 November 2017

     
                 വായനയുടെ പുതിയമാനങ്ങൾ  തേടി സർഗ്ഗവസന്തം

വായിച്ചാൽ വളരും

വായിച്ചില്ലെങ്കിൽ വളയും

എന്ന കുഞ്ഞുണ്ണിക്കവിതയുടെ അർത്ഥവ്യാപ്തി വിളിച്ചോതിക്കൊണ്ട് ഉദിനൂർ സെൻട്രൽ എ.യു.പി. സ്കൂളിൽ ആരംഭിച്ച സർഗവസന്തം പരിപാടി വൻവിജയത്തിലേക്ക്.  കേരളപ്പിറവി ദിനമായ നവമ്പർ 1 ന് വിദ്യാലയത്തിൽ ആരംഭിച്ച സർഗവസന്തം പരിപാടി നവമ്പർ 14 ന് സമാപിക്കും.
മടിക്കൈ ഗവ. യു.പി. സ്കൂൾ ഹെഡ്മാസ്റ്റർ എം. കെ. ഗോപകുമാർ കുട്ടികൾ തയ്യാറാക്കിയ പതിപ്പുകളുടേയും മലയാളം ക്ലബ് തയാറാക്കിയ മലയാളത്തനിമ കുഞ്ഞുമാസികയുടെയും  പ്രകാശനം നിർവഹിക്കും. കുട്ടികളുടെ   നേതൃത്വത്തിലാണ്  മലയാളത്തനിമ മാസികയുടെ പ്രവർത്തനങ്ങൾ നടക്കുന്നത്. മാസികയുടെ പത്രാധിപസമതി അംഗങ്ങളായി പ്രവർത്തിക്കുന്നതും കുട്ടികള്‍  തന്നെ. സൃഷ്ടികൾ ശേഖരിക്കുക,മാസികയുടെ ലേഔട്ട് തയ്യാറാക്കുക, അനുയോജ്യമായ ചിത്രങ്ങൾ കണ്ടെത്തുക, ചിത്രങ്ങൾക്ക്  നിറം നൽകുക തുടങ്ങിയവയാണ്‌  പത്രാധിപസമിതിയുടെ പ്രധാന ഉത്തരവാദിത്തം.  ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ്സ് വരെയുള്ള കുട്ടികളുടെ  സൃഷ്ടികളുമായാണ് മലയാളത്തനിമ മാസിക പുറത്തിറങ്ങുന്നത്.   നിരൂപകൻ ഇ പി. രാജഗോപാലൻ, നോവലിസ്റ്റ് അംബികാസുതന്‍ മാങ്ങാട്  ഹെഡ് മിസ്ട്രസ് വി.ചന്ദ്രിക എന്നിവർ ഉപദേശ നിർദ്ദേശങ്ങളുമായി ഒപ്പമുണ്ട്. വിദ്യാലയത്തിലെ മലയാളം അധ്യാപികയായ ടി.ബിന്ദു ടീച്ചര്‍ നേതൃത്വം നല്‍കുന്ന സര്‍ഗ വസന്തം പരിപാടിയില്‍, എല്ലാദിവസവും സ്ക്കൂള്‍ അസംബ്ലിയില്‍ ഒരു അധ്യാപകനും ഒരുകുട്ടിയും രു കൃതി വീതം കുട്ടികള്‍ക്ക്  പരിചയപ്പെടുത്തുന്നു.  ഇതുവരെയായി നാല്‍പതോളം വിഖ്യാത കൃതികള്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തിക്കഴിഞ്ഞു. അതോടൊപ്പം, വായിച്ച പുസ്തകങ്ങളുടെ അസ്വാദനകുറിപ്പും കുട്ടികള്‍ തയ്യാറാക്കുന്നു. വയനാകുറിപ്പുകളുടെ ഏറ്റവും നല്ല പതിപ്പിന് സമാപനസമ്മേളനത്തില്‍ സമ്മാനം നല്‍കും. നല്ല വായനയും സമൂഹവും എന്ന വിഷയത്തില്‍ രക്ഷിതാക്കൾക്കായി   പ്രബന്ധരചനാ മത്സരവും സംഘടിപ്പിച്ചു.  ഇതിൽ ജയശ്രീ പി പി ചന്തേര ഒന്നാം സ്ഥാഹവും സരിത ടി വി കിനാത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഈ അക്കാദമിക വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന  'കോർണർ പി.ടി.എ കളും സാഹിത്യസല്ലാപവും' 'എന്റെ വിദ്യാലയത്തിന് ഒരു പുസ്തകഠ തുടങ്ങിയ പരിപാടികളും സര്‍ഗവസന്തം പരിപാടിയുടെ ഭാഗമായി പുരോഗമിക്കുന്നു.
ശാസ്ത്രമേള 

ചെറുവത്തൂർ ഉപജില്ല ശാസ്ത്ര ഗണിത ശാസ്ത്ര പ്രവൃത്തി പരിചയമേളയിൽ ഉദിനൂർ സെൻട്രലിന് 

തിളക്കമാർന്ന വിജയം .

ഗണിത ശാസ്ത്രമേളയിൽ

എൽ പി ചാമ്പ്യൻഷിപ്പ്

യു പി ചാമ്പ്യൻഷിപ്പ് 
 
സാമൂഹ്യ ശാസ്ത്രം എൽ പി വിഭാഗം രണ്ടാം സ്ഥാനം 
 
പ്രവൃത്തി പരിചയം എൽ പി വിഭാഗം രണ്ടാം സ്ഥാനം

Monday, 13 November 2017

 കലോത്സവം 2017
          ചെറുവത്തർ ഉപജില്ലാ കലോത്സവം വീണ്ടും വിജയത്തിളക്കവുമായി ഉദിനൂർ സെൻട്രൻ AUP സ്ക്കൂൾ..... അനുമോദനങ്ങൾ.....