Tuesday, 31 October 2017
വയലാര്‍ അനുസ്മരണം
ഉദിനൂര്‍ സെന്ട്രല്‍ എയു പി സ്ക്കൂളില്‍ വയലാര്‍ അനുസ്മരണം വിപുലമായി ആചരിച്ചു . വയലാറിന്റെ കാവ്യലോകത്തെ അനുസ്മരിക്കാന്‍ മണിവീണ എന്നപേരില്‍ കാവ്യാലാപനമത്സരം സംഘടിപ്പിച്ചു.മൂന്നു റൗണ്ടിലായി നടന്ന മത്സരത്തില്‍ നിലാമഴ ഒന്നാം സ്ഥാനവും മിഥുന്‍ലാല്‍ രണ്ടാം സ്ഥാനവും ആവണിചന്ദ്രന്‍ മൂന്നാം സ്ഥാനവും നേടി . സംഗീത അധ്യാപകന്‍ ഈശ്വരന്‍ മാസ്റ്റര്‍ ,ഫോക്ക്‌ലോര്‍ അവാര്‍ഡ് ജേതാവ് പ്രകാശന്‍ മാസ്റ്റര്‍ എന്നിവരാണ് വിധികര്‍ത്താക്കളായി എത്തിയത് .
Thursday, 12 October 2017
ഒന്നാം ക്ലാസ് മുതൽ ഹയർ സെക്കണ്ടറി വരെയുള്ള വിദ്യാലയങ്ങൾ മാറ്റുരച്ച മേളയിൽ മെഡൽ നേട്ടങ്ങളുടെ പട്ടികയിൽ ജി.എച്ച്.എസ്.ചീമേനി ഒന്നാമ തെത്തിയപ്പോൾ തൊട്ട് പിറകിലായി രണ്ടാം സ്ഥാനം നേടി എ യു പി എസ് ഉദി നൂർ സെൻട്രൽ തിളക്കമാർന്ന വിജയം കൈവരിച്ചു.
നിരവധി ഹയർ സെക്കണ്ടറി സ്കൂളുകളേയും ഹൈസ്കൂളുകളേയും പിന്നിലാക്കിക്കൊണ്ടാണ് ഈ രണ്ടാം സ്ഥാനമെന്നത് വിജയത്തിന്റെ മാറ്റ് പതിന്മടങ്ങാക്കുന്നു .രാവിലെ യും വൈകുന്നേരവുമായി വിദ്യാലയ മൈതാനത്തെത്തി കുട്ടികളെ കൃത്യമായി പരിശീലിപ്പിക്കുന്ന കായികാദ്ധ്യാപകൻ വി.പി. ജയകുമാറിന്റെ ആത്മാർത്ഥ പരിശ്രമഫലമായാണ് വിദ്യാലയത്തിന് ഈ നേട്ടം കൈവരിക്കാൻകഴിഞ്ഞത്.
Subscribe to:
Posts (Atom)