പൊതു
വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
ഉദിനൂർ
സെൻട്രൽ യു.പി.സ്കൂൾ
പൊതു
വിദ്യാലയങ്ങൾ മികവിന്റെ
കേന്ദ്രങ്ങളാക്കി മാറ്റുവാനുള്ള
പൊതു വിദ്യാഭ്യാസ സംരക്ഷണ
യജ്ഞം വിജയിപ്പിക്കുന്നതിനായി
ജനുവരി 15ന്
സംഘാടക സമിതി വിളിച്ചു ചേർത്ത്
സ്കൂൾ പി.ടി.എ.പ്രസിഡണ്ട്
ശ്രീ.പീ.സുരേഷ്
കുമാർ ചെയർമാനും ഹെഡ്മിസ്ട്രസ്
ശ്രീമതീ.വി.ചന്ദ്രിക
കൺവീനറുമായ സ്കൂൾ തല കമ്മറ്റി
രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു
.
ജനുവരി
27
ന്
10
മണിക്ക്
സ്ക്കൂൾ അസംബ്ലി വിളിച്ചു
ചേർത്ത് കുട്ടികളെ കാര്യങ്ങൾ
പറഞ്ഞു മനസ്സിലാക്കി.
ഹരിത
പെരുമാറ്റ ചട്ടത്തെക്കുറിച്ച്
ബോധവാന്മാരാക്കി .
രാവിലെ
10
മണിക്ക്
തന്നെ പൂർവ്വ വിദ്യാർത്ഥികൾ
,
രക്ഷിതാക്കൾ
,നാട്ടുകാർ
,പൂർവ്വകാല
അധ്യാപകർ ,
സാമൂഹ്യ
പ്രവർത്തകർ ,സ്ക്കൂൾ
മാനേജ്മെന്റ് കമ്മിറ്റി
അംഗങ്ങൾ എന്നിവർ ഒത്ത് ചേർന്ന്
സ്ക്കൂൾ പരിസരം പ്ലസ്റ്റിക്
വിമുക്ത മാക്കിയതിനു ശേഷം
മതിൽ തീർത്ത് പ്രതിജ്ഞ എടുത്തു.