Monday, 25 July 2016

                                                 കൗൺസിലിംഗ്  ക്ലാസ്  
               ഏഴാം തരത്തിലെ  കുട്ടികൾക്കായുള്ള    കൗൺസിലിംഗ് ക്ലാസ്  നടന്നു . രാഷ്ട്രപതി അവാർഡ് നേടിയ സിസ്റ്റർ ഇന്ദിരനാരായണനാണ്   ക്ലാസ് കൈകാര്യം ചെയ്തത് .


Wednesday, 6 July 2016

             വിദ്യാലയ മുറ്റത്ത് മരങ്ങൾ നട്ട് പിറന്നാൾ ആഘോഷം
     ഉദിനൂർ സെൻട്രൽ എ യു.പി സ്ക്കൂളിലെ ആറാം ക്ലാസുകാരി മാളവിക. ടി.വി സഹപാഠികളോടൊപ്പം പിറന്നാൾ ആഘോഷിച്ചത് വിദ്യാലയ മുറ്റത്ത് മരങ്ങൾ നട്ടു കൊണ്ട് . പിറന്നാൾ ദിനത്തിൽ മധുര വിതരണത്തിന് പകരം പരിസ്ഥിതിക്ക് ഒരു കൈത്താങ്ങായി മരങ്ങൾ വെച്ചു പിടിപ്പിക്കാൻ അധ്യാപകർ നിർദ്ദേശിക്കുകയായിരുന്നു. ഔഷധ ഗുണമുള്ള വേപ്പ്, കറിവേപ്പ്, നീർമരുത് എന്നീ മരങ്ങളാണ് പതിനൊന്നാം പിറന്നാൾ ദിനത്തിൽ നട്ടത്. സ്ക്കൂൾ പ്രധാനധ്യാപിക വി ചന്ദ്രിക, പി രാധാകൃഷ്ണൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.  മാളവിക സംസ്കൃതം സ്കോളർഷിപ്പ് വിജയി കൂടിയാണ്

              കഥയുടെ കൂട്ടുകാരികളായി പൂർവ്വവിദ്യാർത്ഥിനികൾ
    വൈക്കം മുഹമ്മദ്  ബഷീർ ദിനാചരണത്തിന്റെ ഭാഗമായി കഥാവായനയും ചർച്ചയും നയിക്കാനെത്തിയത് സ്‌കൂളിലെ പുതുർവവിദ്യാർത്ഥിനികൾ .കണ്ണൊപ്പ് എന്ന കൃതിയിലൂടെ ശ്രദ്ധേയമായ അനുപ്രിയ എ കെ യും സംസ്ഥാനതല കഥാമത്സരങ്ങളിൽ സമ്മാനിതയായ ഹരിത വി വി യും ബഷീർ അനുസ്മരണപ്രഭാഷണം നടത്തിയപ്പോൾ കുട്ടികൾക്ക് അതൊരു വേറിട്ട അനുഭവമായി .ഉദിനൂർ സെൻട്രൽ എ യു പി സ്‌കൂളിൽ നടന്ന ബഷീർ അനുസ്മരണ പരിപാടിയിൽ ആര്യ എം ബാബു സ്വാഗതവും സോബിൻ രാജ് നന്ദിയും പ്രകാശിപ്പിച്ചു.ആതിര ബി പി അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ സ്‌കൂൾ ഹെഡ്മിസ്ട്രസ്സ്  വി ചന്ദ്രിക ആശംസകൾ അർപ്പിച്ച്  സംസാരിച്ചു.ബഷീറിന്റെ 'തേൻമാവ് ' എന്ന ചെറുകഥയെ അവലംബിച്ച്‌  നടന്ന ചർച്ചയിൽ നിരവധി വിദ്യാർത്ഥികൾ അവരുടെ വായാനാനുഭവങ്ങൾ പങ്കുവച്ചു  
                                                       ശ്രദ്ധ
      ഇനി വീട്ടിലെ കുട്ടിയെ വിദ്യാലയത്തിലും വിദ്യാലയത്തിലെ കുട്ടിയെ വീട്ടിലും കൂടുതൽ അടുത്തറിയാം. ഉദിനൂർ സെൻട്രൽ യുപി സ്കൂളിൽ 'ശ്രദ്ധ' എന്ന പേരിൽ പുറത്തിറക്കിയിരിക്കുന്ന ഡയറിയാണ് ഇത് സാധ്യമാക്കുന്നത്.
            വ്യക്തിഗത   വിവരങ്ങൾ പൂർണ്ണമായും രേഖപ്പെടുത്തുവാനും, യൂണിറ്റ് ടെസ്റ്റുകൾ, പാദ - അർദ്ധ -വാർഷിക പരീക്ഷകൾ ഇവയിൽ കുട്ടിയുടെ നിലവാരം രേഖപ്പെടുത്തുവാനും 'ശ്രദ്ധ' യിൽ പേജുകൾ ഉണ്ട്. ജൂൺ മുതൽ മാർച്ച് വരെ ഓരോ മാസവും വിദ്യാലയത്തിലും വീട്ടിലും നടക്കുന്ന പഠന സംബന്ധിയായ കാര്യങ്ങളുടെ ആശയ വിനിമയത്തിന് ഈ സ്കൂൾ ഡയറി അവസരമൊരുക്കുന്നുണ്ട്. കൂടാതെ നടപ്പ് അക്കാദമിക വർഷത്തിൽ വായിച്ച പുസ്തകങ്ങളുടെ വിവരങ്ങൾ , പങ്കെടുത്ത ക്ലബ് പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ രേഖപ്പെടുത്തുവാനും  ഈ ഡയറിയിൽ പേജുകൾ ഉണ്ട്. വിദ്യാലയത്തിലെ മുപ്പത് അധ്യാപകരുടേയും ഫോൺ നമ്പർ ഈ ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ക്ലാസ് ടൈംടേബിൾ, സ്കൂൾ നിയമാവലി, പഠന നിലവാര രേഖ തുടങ്ങിയവയും ഉൾപ്പെടുന്ന ഡയറിയുടെ പ്രകാശനം വാർഡ് മെമ്പർ ഒ.ബീന നിർവഹിച്ചു. ഹെഡ്മിസ്ട്രസ് വി.ചന്ദ്രിക അധ്യക്ഷത വഹിച്ചു. ഫാർമേഴ്സ് ബാങ്ക് ഉദിനൂർ ശാഖ മാനേജർ ഗണേശൻ ആശംസകൾ നേർന്നു.