വ്രതശുദ്ധിയുടെയും
ആത്മ സംസ്കരണത്തിന്റെയും
നാളുകള്‍ അവസാനിക്കാന്‍
മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ
ഉദിനൂര്‍ സെന്‍ട്രല്‍ എ യു പി
സ്കൂളില്‍ ഇശലിന്റെ
മാധുര്യത്തോടൊപ്പം മൈലാഞ്ചിയുടെ
മൊഞ്ചും.മതത്തിന്റെ
മതില്‍ക്കെട്ടുകള്‍ ക്കപ്പുറം
കുഞ്ഞുമനസ്സില്‍ മതമൈത്രിയുടെ
പുതിയ പാഠങ്ങള്‍ പകര്‍ന്നു
നല്കുന്ന വേറിട്ട മത്സരമായി
മൈലാഞ്ചിയിടലും മാപ്പിളപ്പാട്ടും.
മുപ്പത്തിരണ്ടോളം
ടീമുകള്‍ മാറ്റുരച്ച
മൈലാഞ്ചിയിടല്‍ മത്സരത്തില്‍
ആറാം തരത്തിലെ റഹീന-ഷഹന
ടീം ഒന്നും , ഫത്തിമത്ത്
റഫ -അഷ് ഫാന ടീം
രണ്ടും സ്ഥാനങ്ങള്‍ നേടി .
മാപ്പിളപ്പാട്ട്
മത്സരത്തില്‍ എല്‍പി വിഭാഗത്തില്‍
ആവണി , ഫാത്തിമ
എന്നിവര്‍ ഒന്നും രണ്ടും
സ്ഥാനങ്ങള്‍ നേടിയപ്പോള്‍
യു പി വിഭാഗത്തില്‍ നന്ദന
ചന്ദ്രന് , സൈഫുദീന്‍
എന്നിവര്‍ യഥാക്രമം ഒന്നും
രണ്ടും സ്ഥാനങ്ങള്‍ നേടി .