Tuesday, 19 May 2015


       ജില്ലാ പ്രവേശനോല്‍സവത്തിന് സംഘാടക സമിതിയായി.
 
        വിദ്യാഭ്യാസ വകുപ്പും എസ്.എസ്. എ യും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ജില്ലാ പ്രവേശനോല്‍സവം ജൂണ്‍ ഒന്നിന് ഉദിനൂര്‍ സെന്‍ട്രല്‍ യു.പി. സ്‌കൂളില്‍ നടക്കും.സഘാടക സമിതി രൂപവല്‍കരണ യോഗം പടന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിററി ചെയര്‍മാന്‍  പി. ജഗദീശന്‍ അധ്യക്ഷത വഹിച്ചു.

       ഉദിനൂര്‍ ബാലഗോപാലന്‍, കെ. കുഞ്ഞമ്പു, കാഞ്ഞങ്ങാട് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സൗമിനി കല്ലത്ത്, ..ഒ  കെ.പി. പ്രകാശ്കുമാര്‍, ഡയറ്റ് പ്രിന്‍സിപ്പാള്‍ പി. കൃഷ്ണകുമാര്‍, എസ്.എസ് എ ജില്ലാ പ്രോഗ്രാം ഓഫീസര്‍ യതീഷ് റായ്, ആര്‍എം.എസ്.എ കോ ഓര്‍ഡിനേറ്റര്‍ കെ. രാമചന്ദ്രന്‍, . ടി കോ ഓര്‍ഡിനേറ്റര്‍ എം.പി. രാജേഷ്, ചെറുവത്തൂര്‍ ബി.പി.ഒ  എം. മഹേഷ്‌കുമാര്‍, വി.ഹരിദാസ്, എന്നിവര്‍ സംസാരിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി. രാഘവന്‍ സ്വാഗതവും വി. ശിവദാസ് നന്ദിയും പറഞ്ഞു.

           ഭാരവാഹികള്‍പി.പി. ശ്യാമളാ ദേവി( ചെയര്‍മാന്‍) സി.രാഘവന്‍ (ജന.കണ്‍വീനര്‍) വി. ഹരിദാസ് (കണ്‍.)

No comments:

Post a Comment