ഭക്ഷണശാലയുടെ ശിലാസ്ഥാപനം
ഉദിനൂർ സെൻട്രൽ എ യു പി സ്‌കൂൾ പൂർവ്വവിദ്യാർത്ഥി സംഘടന, വിദ്യാലയത്തിൽ നിർമ്മിച്ചുനൽകുന്ന അടുക്കളയുടെയും ഭക്ഷണശാലയുടെയും ശിലാസ്ഥാപനം ബഹു. കാസറഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ എ.ജി.സി ബഷീർ നിർവ്വഹിച്ചു. ചടങ്ങിൽ വച്ച് ഫണ്ട് ശേഖരണത്തിന്റെ ഉദ്ഘാടനം ആദ്യ ഫണ്ട് നൽകിക്കൊണ്ട് സ്‌കൂൾ പൂർവ്വ വിദ്യാർത്ഥിയും പരിയാരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളുമായ ഡോ. കെ സുധാകരൻ നിർവ്വഹിച്ചു. സംഘടന പ്രസിഡണ്ട് ശ്രീ പി. വി. രാജന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഉദിനൂർ എജ്യുക്കേഷണൽ സൊസൈറ്റി പ്രസിഡണ്ട് ശ്രീ കെ. എൻ. വാസുദേവൻ നായർ , പ്രധാനാദ്ധ്യാപിക ശ്രീമതി വി. ചന്ദ്രിക , പി ടി എ പ്രസിഡണ്ട് ശ്രീ പി. സുരേഷ്കുമാർ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. സെക്രട്ടറി ശ്രീ വി. ഹരിദാസ് സ്വാഗതവും വൈസ് പ്രസിഡണ്ട് ശ്രീ കെ. വി. ഗോപാലൻ നന്ദിയും പറഞ്ഞു.