Friday, 30 June 2017
കുട്ടി ടാക്കീസ്
ഉദിനൂര്‍ സെന്‍ട്രല്‍ എ.യു.പി സ്‌കൂളില്‍ കുട്ടി ടാക്കീസ് പ്രവര്‍ത്തനമാരംഭിച്ചു
ഉദിനൂര്‍ സെന്‍ട്രല്‍ എ.യു.പി സ്‌കൂളില്‍ കുട്ടി ടാക്കീസ് പ്രവര്‍ത്തനമാരംഭിച്ചു. സ്‌കൂളിലെ പത്ത് സ്മാര്‍ട്ട് ക്ലാസ് റൂമുകളില്‍ സ്ഥാപിച്ചിട്ടുള്ള എല്‍.സി.ഡി പ്രൊജക്ടറുകളുടേയും ലാപ്ടോപ്പുകളുടേയും സഹായത്തോടെയാണ് കുട്ടി ടാക്കീസ് പ്രവര്‍ത്തിക്കുന്നത്. വിദ്യാലയത്തിലെ ഇംഗ്ലിഷ് ക്ലബിന്റെ നേതൃത്വത്തിലാണ് ഉദ്ഘാടന ദിവസത്തെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചത്. തുടര്‍ന്നുള്ള ആഴ്ചകളില്‍ മറ്റ് ക്ലബുകളുടെ നേതൃത്വത്തില്‍ അതത് വിഷയങ്ങളുമായി ബന്ധപ്പെട്ട വീഡിയോകളുടെ പ്രദര്‍ശനം അരങ്ങേറും.
ഹെഡ്മിസ്ട്രസ് വി. ചന്ദ്രിക ചലച്ചിത്ര പ്രദര്‍ശനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഉദ്ഘാടന ദിവസമായ വെള്ളിയാഴ്ച 3 ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. എക്കാലത്തേയും മികച്ച പത്ത് ലോകസിനിമകളില്‍ ഒന്നായ സത്യജിത്ത്റായിയുടെ വിഖ്യാത ചലച്ചിത്രം പഥേര്‍പഞ്ചാലി, ആല്‍ബര്‍ട്ട് ലമോറിസിന്റെ വിഖ്യാത ഹ്രസ്വചിത്രം റെഡ് ബലൂണ്‍, ഓസ്‌കാര്‍ വൈല്‍ഡിന്റെ ലോകപ്രശസ്തമായ ചെറുകഥയായ ഹാപ്പി പ്രിന്‍സിന്റെ അതേ പേരിലുള്ള ചലച്ചിത്രം എന്നിവയാണ് ഉദ്ഘാടന ദിവസം പ്രദര്‍ശിപ്പിച്ചത്. കെ.രാജേഷ് കുമാര്‍, യു.സുഗതന്‍, വി.എം.രമിത്ത്, വി.വേണുഗോപാലിന്‍, പി.പി.കുഞ്ഞികൃഷ്ണന്‍, സി.സുരേശന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Saturday, 10 June 2017
പരിസ്ഥിതി ദിനാഘോഷം
പരിസ്ഥിതി ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം ഉദിനൂർ സെൻട്രൽ എ യു പി സ്ക്കൂളിൽ വെച്ച് ബഹുമാനപ്പെട്ട കേരള റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ വൃക്ഷത്തൈ നട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. തുടർന്ന് 100 മരങ്ങൾ സ്ക്കൂൾ കോമ്പൗണ്ടിൽ വെച്ച് പിടിപ്പിച്ചു. സ്ക്കൂൾ കുട്ടികൾക്കുള്ള വൃക്ഷത്തൈ വിതരണോൽഘാടനം ഹെഡ്മിസ്ട്രസ് വി. ചന്ദ്രിക നിർവ്വഹിച്ചു. ഉദിനൂർ ഗവ: ഹൈസ്ക്കൂളിലെ കുട്ടി പോലീസിന്റെ നേതൃത്വത്തിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു . സ്ക്കൂളിലെ ഇരുപതോളം പെൺകുട്ടികൾ ചേർന്നവതരിപ്പിച്ച സംഗീത ശില്പം ചടങ്ങിന് മിഴിവേകി.
കെട്ടിടോൽഘാടനം
ഉദിനൂർ സെൻട്രൽ എ.യു.പി സ്ക്കൂളിന് പുതുതായി നിർമ്മിച്ച 12 ക്ലാസ് മുറികളുള്ള ഇരുനില കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട കേരള വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിർവ്വഹിക്കുന്നു .
കൂടുതൽ ഫോട്ടോകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.
Subscribe to:
Posts (Atom)