Friday, 19 May 2017


ഉദിനൂർ സെൻട്രൽ എ യു പി സ്കൂളിന്റെ വിജയകിരീടത്തിൽ മറ്റൊരു പൊൻതൂവൽ കൂടി

              കലാകായിക വിദ്യാഭ്യാസ മേഖലകളിൽ വിജയത്തിന്റെ പുതിയ പാതകൾ
വെട്ടിപ്പിടിച്ചു കൊണ്ട് മുന്നേറുന്ന ഉദിനൂർ സെൻട്രൽ എ യു പി സ്കൂളിന്റെ
നെറുകയിൽ ഒരു പൊൻ തൂവലായി ഈ വർഷത്തെ എൽ എൽ എസ് വിജയം . പൊതുവിദ്യാഭ്യാസവകുപ്പ് നാലാംതരത്തിലെ കുട്ടികൾക്കായി നടത്തുന്ന പൊതു പരീക്ഷയിൽ 26 കുട്ടികൾപരീക്ഷയെഴുതിയപ്പോൾ അതിൽ 24 പേരും സ്‌കോളർഷിപ്പിന് അർഹരായി. ഇത് സംസ്ഥാനത്തെതന്നെ ഏറ്റവും മികച്ച വിജയമാണ് . കൂടാതെ ജില്ലയിലെ സ്കോളർഷിപ്പ് വിജയികളിൽ ഒന്നും രണ്ടും സ്ഥാനങ്ങളും ഉദിനൂർ സെൻട്രലിലെ കുട്ടികൾ നേടിയെടുത്തു . 74
മാർക്കോടു കൂടി അനന്യ എസ് നായർ ഒന്നാം സ്ഥാനവും 71 മാർക്കോടെ ദേവിക സി കെ രണ്ടാം
സ്ഥാനവും നേടി വിജയത്തിന്റെ മാറ്റ് കൂട്ടി . വിദ്യാഭ്യാസ വർഷാരംഭത്തിൽ തന്നെ തുടങ്ങുന്ന
ചിട്ടയായ പരിശീലനവും കുട്ടികളുടെ അർപ്പണബോധവും മിന്നുന്ന വിജയങ്ങൾ
നേടിയെടുക്കാൻ വിദ്യാലയത്തെ പ്രാപ്തമാക്കുന്നു .യു എസ് എസ് പരീക്ഷയിലും കഴിഞ്ഞ
കുറെ വർഷങ്ങളായി സംസ്ഥാനത്തെ മികച്ച വിജയം നേടുന്ന ഈ വിദ്യാലയം കലാ കായിക
പ്രവൃത്തി പരിചയ ശാസ്ത്ര ഗണിത ശാസ്ത്ര മേളകളിലും തിളക്കമാർന്ന പ്രകടനം
കാഴ്ചവച്ച് പോരുന്നു