Sunday, 11 January 2015

                  ജില്ല കലോത്സവം സ്ക്കുളിന് ഉജ്ജ്വല വിജയം
                 കാടങ്കോട് വെച്ച് നടന്ന കാസറഗോഡ് ജില്ല സ്ക്കൂള്‍ കലോത്സവത്തില്‍ 61 പോയിന്റോടെ ജില്ലയിലെ ഏറ്റവും മികച്ച യു പി  വിദ്യാലയമായി  സ്ക്കൂളിനെ  തെരഞ്ഞെടുത്തു . പങ്കെടുത്ത 13 ഇനങ്ങളില്‍ എ ഗ്രേഡോഡുകുടി  5 ഒന്നാം സ്ഥാനവും ഒരു രണ്ടാം സ്ഥാനവും കരസ്ഥമാക്കാന്‍ സ്ക്കൂളിന് കഴിഞ്ഞു . വിജയികളെ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും കൂടി അനുമോദിച്ചു .

     
   

Saturday, 10 January 2015

ജ്വാല ക്യാമ്പ്

                     പെണ്‍കുട്ടികള്‍ക്ക് കലാരംഗത്ത് മുന്നേറ്റമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ എസ്എസ് എ കാസറഗോഡിന്റെയും ചെറുവത്തൂര്‍  ബി ആര്‍ സി യുടേയും  സംയുക്താഭിമുഖ്യത്തില്‍ ഉദിനൂര്‍ സെന്‍ട്രല്‍ എയുപി സ്ക്കൂളില്‍ പെണ്‍കുട്ടികള്‍ക്കുള്ള  ത്രിദിന  വി ഇ സി തല ശില്പശാല 'ജ്വാല' ആരംഭിച്ചു . പി ടി എ പ്രസിഡന്റ് ശ്രീ പി  സുരേഷ് കുമാര്‍  അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ളോക്ക് പഞ്ചായത്ത്  സ്റ്റാന്‍ഡിംഗ്  കമ്മിറ്റി ചെയര്‍മാന്‍  ശ്രീ പി ജഗദീശന്‍ ഉദ്ഘാടനം  ചെയ്തു . വലിയപറമ്പ് പഞ്ചായത്ത് PEC  സെക്രട്ടറി ശ്രീ രവീന്ദ്രന്‍ മാസ്റ്റര്‍ ആശംസ നേര്‍ന്നു . ബി ആര്‍ സി ട്രെയിനര്‍മാരായ സുജാത, ശുഭ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി . ഹെഡ് മാസ്റ്റര്‍ വി ഹരിദാസ് സ്വാഗതവും പി കൈരളി നന്ദിയും പറഞ്ഞു .